സംഭാൽ : ദിവസങ്ങൾക്ക് മുൻപാണ് സംഭാലിൽ 46 വർഷങ്ങൾക്ക് മുൻപ് അടച്ചു പൂട്ടിയ ക്ഷേത്രം തുറന്നത് . ശിവലിംഗവും ,ഹനുമാൻ വിഗ്രഹവും ക്ഷേത്രത്തിൽ നിന്ന് കണ്ടെത്തി . ക്ഷേത്രപരിസരത്ത് നിന്ന് മറ്റ് മൂന്ന് വിഗ്രഹങ്ങളും കണ്ടെത്തി . 1978 ന് ശേഷം ആദ്യമായിട്ടാണ് പ്രദേശത്തെ ശിവ-ഹനുമാൻ ക്ഷേത്രം തുറന്നത്. ഇപ്പോൾ പ്രദേശം സുരക്ഷിതമാക്കുകയും വിഗ്രഹങ്ങൾ സംരക്ഷിക്കാനുമാണ് പോലീസ് അടക്കം ശ്രമിക്കുന്നത്.
1978 ലെ സംഭാൽ വർഗീയ കലാപത്തിന് ശേഷം ആ പ്രദേശത്തുള്ള ഹിന്ദുക്കൾ പാലായനം ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ക്ഷേത്രം അടച്ചു പൂട്ടിയത് . ഇപ്പോൾ സംഭാൽ ലഹളയുടെ കേസ് ഫയൽ വീണ്ടും തുറക്കാനുള്ള നീക്കത്തിലാണ് യോഗി സർക്കാർ . ഇതിന്റെ ആദ്യപടിയായി ക്ഷേത്ര കിണർ ഉൾപ്പെടെയുള്ളവയുടെ കാർബൺ ഡേറ്റിംഗ് നടത്താനാണ് നീക്കം. സംഭാൽ ജില്ലാ ഭരണകൂടം ഇതിനായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്‌ക്ക് (എഎസ്ഐ) കത്തയച്ചതായി അധികൃതർ അറിയിച്ചു. ഹിന്ദു വിശ്വാസികൾ ക്ഷേത്രം സന്ദർശിക്കാൻ തുടങ്ങിയെന്നും , ക്ഷേത്രത്തിന് ശക്തമായ കാവൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
സ്ഥിരമായി സെക്യൂരിറ്റിക്കാരെ നിയമിക്കുകയും സിസിടിവി ക്യാമറകളും സ്ഥാപിക്കുകയും ചെയ്തു. ക്ഷേത്രത്തിൽ പൂജയും ആരംഭിച്ചു. ഇവിടെ കയ്യേറ്റമുണ്ട്. അതും നീക്കം ചെയ്യുന്നു,” ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദർ പെൻസിയ പറഞ്ഞു.അവിടെ കൺട്രോൾ റൂമും സജ്ജീകരിച്ചിട്ടുണ്ടെന്നും ക്ഷേത്രത്തിൽ രാപകൽ സുരക്ഷയുണ്ടാകുമെന്നും സ്ഥിരം പോലീസ് വിന്യാസം ഉറപ്പാക്കുമെന്നും പോലീസ് സൂപ്രണ്ട് കൃഷൻ കുമാർ പറഞ്ഞു. ആരാധകർ സന്ദർശിച്ച് പ്രാർത്ഥനകൾ അർപ്പിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് ക്ഷേത്ര പൂജാരി മഹന്ത് ആചാര്യ വിനോദ് ശുക്ല പറഞ്ഞു.മാത്രമല്ല ക്ഷേത്രത്തിന് സമീപത്തായുള്ള കിണർ വീണ്ടും തുറക്കാനും അധികൃതർ പദ്ധതിയിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: