ലക്നൗ : സംഭാലിൽ അക്രമം നടത്താൻ സമീപ പ്രദേശങ്ങളിലെ മദ്രസ വിദ്യാർത്ഥികളെ ആൾക്കൂട്ടത്തിൽ ചേരാൻ വിളിച്ചെന്ന് വ്യക്തമാക്കുന്ന ചില കത്തുകൾ പുറത്ത് വന്നു. ഗൂഢാലോചനയുടെ ഭാഗമായി സമീപ പ്രദേശങ്ങളായ ഹാപൂർ, റാംപൂർ, ബുലന്ദ്ഷഹർ എന്നിവിടങ്ങളിൽ നിന്നുള്ള മദ്രസ വിദ്യാർത്ഥികളെയാണ് അക്രമത്തിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്തതെന്ന് കത്തിൽ പറയുന്നു.
കോടതി ഉത്തരവിട്ട ജുമാ മസ്ജിദിന്റെ സർവേയ്‌ക്കിടെ സംഭാലിൽ വൻതോതിലുള്ള അക്രമം നടത്താൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന ചില കത്തുകളും രേഖകളും പോലീസിന് ലഭിച്ചിട്ടുണ്ടെന്ന് എസ്പി ബിഷ്‌നോയ് പറഞ്ഞു. അക്രമം നടന്ന ദിവസം അയൽ ജില്ലകളിലെ മദ്രസകളുമായി ബന്ധപ്പെട്ടതായും യുവ വിദ്യാർത്ഥികളോട് സംഭാലിൽ ഒത്തുകൂടാൻ ആവശ്യപ്പെട്ടതായും കത്തിൽ പറയുന്നു.
ഈ സാഹചര്യത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം ഇതുവരെ തിരിച്ചറിഞ്ഞ 93 കലാപകാരികൾ ഇപ്പോഴും ഒളിവിലാണ്. ഇവരെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കാനൊരുങ്ങുകയാണ് സാംബാൽ പോലീസ്.
കൂടാതെ 400 ലഹളക്കാരുടെ ഫോട്ടോകൾ നൽകിയിട്ടുണ്ട്. സംഭാൽ അക്രമക്കേസിലെ പ്രതികൾ കലാപത്തിന് കർശനമായ ദേശീയ സുരക്ഷാ നിയമം നേരിടേണ്ടിവരുമെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: