Thiruvananthapuram

വിവിധ ഭാഷകള്‍ മനുഷ്യസമൂഹത്തിന്റെ സമന്വയത്തിന്റെ മാധ്യമം: മുന്‍ ഡിജിപി ആര്‍. ശ്രീലേഖ

Published by

തിരുവനന്തപുരം: വിവിധ ഭാഷകള്‍ മനുഷ്യസമൂഹത്തിന്റെ സമന്വയത്തിന്റെ മാധ്യമമാണെന്ന് മുന്‍ ഡിജിപി ആര്‍. ശ്രീലേഖ. സുബ്രഹ്മണ്യഭാരതിയുടെ ജന്മദിനം ഭാരതീയ ഭാഷാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഹിന്ദി പ്രചാരസഭയുടെയും അഖിലഭാരതീയ സാഹിത്യ പരിഷത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മാതൃഭാഷയും ദേശഭാഷയും എന്ന വിഷയത്തില്‍ ഹിന്ദി പ്രചാരസഭാ ഹാളില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

സംസ്‌കൃതഭാഷയുടെ കാലിക പ്രാധാന്യം എന്ന വിഷയത്തെക്കുറിച്ച് സംസ്‌കൃത കോളജ് അസി. പ്രൊഫ. ലക്ഷ്മി വിജയനും തമിഴിന്റെ കാലിക പ്രാധാന്യം എന്ന വിഷയത്തില്‍ യൂണിവേഴ്‌സിറ്റി കോളജ് റിട്ട. പ്രൊഫസര്‍ ഡോ. എസ്. രാജേന്ദ്രനും സമ്പര്‍ക്ക ഭാഷ ഹിന്ദി എന്ന വിഷയത്തില്‍ വിമന്‍സ് കോളജ് ഹിന്ദി വിഭാഗം അധ്യക്ഷ ഡോ. എം.എം. ശാംലിയും സംസാരിച്ചു.

ശൈലജാ രവീന്ദ്രന്‍ രചിച്ച സുബ്രഹ്മണ്യഭാരതി എന്ന ഗ്രന്ഥവും സുജാത വിവര്‍ത്തനം ചെയ്ത ഖേമാ നാവ് ഖേചരി ആംഖേം എന്ന പുസ്തകവും പ്രകാശനം ചെയ്ു. ഹിന്ദിയില്‍ പരിഭാഷപ്പെടുത്തിയ ഗാനവുമായി തിരുവാതിരക്കളി ഹിന്ദി പ്രചാരസഭയിലെ ജീവനക്കാര്‍ അവതരിപ്പിച്ചു. അഖിലഭാരതീയ സാഹിത്യ പരിഷത്ത് സെക്രട്ടറി കെ.സി. അജയകുമാര്‍ അധ്യക്ഷനായി. ഹിന്ദി പ്രചാരസഭാ സെക്രട്ടറി ബി. മധു , സാഹിത്യ പരിഷത്ത് സെക്രട്ടറി ജെ. സോമശേഖരന്‍ പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക