Kerala

സാക്കിര്‍ ഹുസൈൻ സംസ്‌കാരങ്ങളും ഭാഷകളും രാജ്യാതിര്‍ത്തികളും കീഴടക്കിയ സംഗീതജ്ഞന്‍; അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ഹൃദയസംബന്ധമായ അസുഖം മൂലം അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെയാണ് അന്ത്യം.

Published by

തിരുവനന്തപുരം: ലോകസംഗീതവും അതിലെ സമകാലിക ഭാവുകത്വങ്ങളും തന്റെ കലയില്‍ വിലയിപ്പിക്കുകയും അനുവാചകരെ നിരന്തരം വിസ്മയിപ്പിക്കുകയും ചെയ്ത തബല വിദ്വാനാണ് ഉസ്താദ് സക്കീര്‍ ഹുസൈനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്‌കാരങ്ങളും ഭാഷകളും രാജ്യാതിര്‍ത്തികളും കടന്ന് ലോകമാകെയുള്ള സംഗീത പ്രേമികളുടെ ഹൃദയങ്ങളെ അദ്ദേഹം കീഴടക്കിയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ച അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

ഇന്നു രാവിലെയാണ് ലോകപ്രശസ്തനായ തബല വിദ്വാന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്റെ മരണം കുടുംബം സ്ഥിരീകരിച്ചത്. ഹൃദയസംബന്ധമായ അസുഖം മൂലം അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെയാണ് അന്ത്യം.

മുഖ്യമന്ത്രിയുടെ അനുശോചനക്കുറിപ്പിന്റെ പൂര്‍ണരൂപം:

സംസ്‌കാരങ്ങളും ഭാഷകളും രാജ്യാതിര്‍ത്തികളും കടന്ന് ലോകമാകെയുള്ള സംഗീത പ്രേമികളുടെ ഹൃദയങ്ങളെ കീഴടക്കിയ തബല വിദ്വാനാണ് ഉസ്താദ് സക്കീര്‍ ഹുസൈന്‍. ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീത പാരമ്പര്യത്തില്‍ ആഴത്തിലുള്ള ജ്ഞാനവും അപാരമായ സിദ്ധിയും സക്കീര്‍ ഹുസൈനെ അനുപമനായ സംഗീതജ്ഞനാക്കി മാറ്റി. അതോടൊപ്പം ലോകസംഗീതവും അതിലെ സമകാലിക ഭാവുകത്വങ്ങളും തന്റെ കലയില്‍ അദ്ദേഹം വിലയിപ്പിക്കുകയും അനുവാചകരെ നിരന്തരം വിസ്മയിപ്പിക്കുകയും ചെയ്തു. രാജ്യത്തിന് അഭിമാനം പകരുന്ന ഗ്രാമി ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നിരവധി തവണ അദ്ദേഹത്തെ തേടിയെത്തി. സക്കീര്‍ ഹുസൈന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും പ്രിയപ്പെട്ടവരുടേയും ദുഃഖത്തില്‍ പങ്കുചേരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by