തിരുവനന്തപുരം: സിനിമയടക്കമുള്ള മേഖലകളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി തൊഴില്‍ ചെയ്യാനുള്ള നിയമനിര്‍മാണത്തിലേക്കു സര്‍ക്കാര്‍ കടക്കുന്നുവെന്നു സാംസ്കാരിക മന്ത്രി സജി ചെറിയാന്. മേളയുടെ ഭാഗമായി മലയാള സിനിമയിലെ മുതിര്‍ന്ന നടിമാരെ ആദരിക്കാന്‍ ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച ‘മറക്കില്ലൊരിക്കലും’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.ചലച്ചിത്ര മേഖലയിലെ സ്ത്രീസാന്നിധ്യത്തിനാണ് ഈ വര്‍ഷത്തെ മേള പ്രാമുഖ്യം നല്കുന്നതെന്നു മന്ത്രി പറഞ്ഞു. മലയാള സിനിമയുടെ ഒരു കാലഘട്ടത്തെത്തന്നെ ദീപ്തമാക്കിയവരെയാണ് ‘മറക്കില്ലൊരിക്കലും’ പരിപാടിയില്‍ ആദരിക്കുന്നത്. തലമുറകളുടെ സംഗമമാണ് പരിപാടിയെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിനെത്തിയ മുതിര്‍ന്ന താരങ്ങള്‍ നിരവധി നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ വച്ചിട്ടുണ്ടെന്നും അതുകൂടി കണക്കിലെടുത്ത് വരും മേളകള്‍ കൂടുതല്‍ മികവുറ്റതാക്കുമെന്നും മന്ത്രി പറഞ്ഞു. വരും വര്‍ഷങ്ങളില്‍ മേളയുടെ ഭാഗമായി നടന്മാരെയും സാങ്കേതിക പ്രവര്‍ത്തകരെയും മലയാള സിനിമയ്ക്ക് വിവിധ മേഖലകളില്‍ ഗണ്യമായ സംഭാവനകള്‍ നല്കിയവരെയും ആദരിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: