തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ ഇടത് യൂണിയനിലെ അദ്ധ്യാപകരെന്ന് ആരോപണം. ആരോപണ വിധേയമായ ഒരു ട്യൂഷന് സെന്റര്‍ ഇടത് യൂണിയന്റെ സമ്മേളനത്തിന് നല്‍കിയത് 25 ലക്ഷമെന്ന് സൂചന. ഇടത് യൂണിയന് അദ്ധ്യാപകരുടെ നേതൃത്വത്തില്‍ നടത്തുന്നത് വന്‍കിട ട്യൂഷന് സെന്ററുകളെന്നും ആരോപണം.
ചോദ്യപേപ്പറുകള്‍ തയാറാക്കുന്നതില്‍ 90 ശതമാനവും ഇടത് യൂണിയനില്‍പെട്ട അദ്ധ്യാപകരാണ്. ഇവരില്‍ നല്ലൊരു ശതമാനം ട്യൂഷന് സെന്ററുകള്‍ നടത്തുന്നവരോ ട്യൂഷന് സെന്ററുകളുമായി സഹകരിക്കുന്നവരോ ആണെന്നാണ് വിവരം.
കോഴിക്കോട് ആസ്ഥാനമായുള്ള ഒരു ട്യൂഷന് സെന്റര്‍ നടത്തുന്നത് ഇടത് അദ്ധ്യാപകനാണ്. ഹയര്‍സെക്കന്‍ഡറിക്ക് 27,000 രൂപയാണ് ഒരുകുട്ടിക്ക് ഇവിടെ ഫീസ്. ഇത്തരത്തില്‍ ഒരു ട്യൂഷന് സെന്റര്‍ ഇടത് അദ്ധ്യാപക സംഘടനയുടെ സമ്മേളനത്തിന് നല്‍കിയത് ഇരുപത്തഞ്ച് ലക്ഷം രൂപയാണെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. കൂടാതെ സംഘടന ഏറ്റെടുക്കുന്ന പരിപാടികള്‍ക്കെല്ലാം ഇത്തരം ഇടത് യൂണിയന് അദ്ധ്യാപകരുമായി ബന്ധമുള്ള ട്യൂഷന് സെന്ററുകള്‍ ലക്ഷങ്ങളാണ് സംഭാവന നല്കുന്നതെന്നുമാണ് വിവരം.
അതേസമയം ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച് ഡിജിപിക്ക് പൊതുവിദ്യാഭ്യാസവകുപ്പ് പരാതി നല്കി. സ്വകാര്യ ട്യൂഷന് സെന്ററില്‍ ക്ലാസെടുക്കുന്ന അദ്ധ്യാപകര്‍ക്ക് ചോര്‍ച്ചയില്‍ പങ്കുണ്ടാകാമെന്നും കര്‍ശന നടപടി എടുക്കുമെന്നുമാണ് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചത്. ഇന്ന് ഉന്നത തലയോഗവും വിളിച്ചിട്ടുണ്ട്. പത്താം ക്ലാസിലെ ഇംഗ്ലീഷ്, പ്ലസ് വണ്ണിലെ കണക്ക് വിഷയങ്ങളിലാണ് ചോദ്യങ്ങള്‍ ചോര്‍ന്നത്.
പരീക്ഷാത്തലേന്ന് പ്രഡിക്ഷന്‍ എന്ന നിലയ്ക്ക് ട്യൂബ് ചാനലുകള്‍ ചോദ്യങ്ങള്‍ പുറത്തുവിടുകയായിരുന്നു. ഇതില്‍ 80 ശതമാനവും ചോദ്യനമ്പര്പോലും തെറ്റാതെ ചോദ്യപേപ്പറില്‍ വരികയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: