Kerala

പത്തനംതിട്ടയില്‍ പിന്നോട്ടെടുത്ത ടിപ്പര്‍ലോറിക്കടിയില്‍ പെട്ട് വയോധികന്‍ മരിച്ചു

ലോറി പിന്നോട്ടെടുത്തപ്പോള്‍ ഗംഗാധരന്‍ നായര്‍ ടയറിനടിയിലേക്ക് വീണു

Published by

പത്തനംതിട്ട: പിന്നോട്ടെടുത്ത ടിപ്പര്‍ലോറിക്കടിയില്‍ പെട്ട് വയോധികന്‍ മരിച്ചു. കൂടല്‍ മഠത്തിലേത്ത് ഗംഗാധരന്‍ നായര്‍ (83) ആണ് അപകടത്തില്‍ മരിച്ചത്.

പുനലൂര്‍-മൂവാറ്റുപുഴ റോഡിലാണ് അപകടം. ഗംഗാധരന്‍ നായര്‍ വാഹനത്തിന് അരികിലൂടെ കടന്നുപോയപ്പോള്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം.

ലോറി പിന്നോട്ടെടുത്തപ്പോള്‍ ഗംഗാധരന്‍ നായര്‍ ടയറിനടിയിലേക്ക് വീണു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by