ന്യൂദല്‍ഹി: ബംഗ്ലാദേശികളും രോഹിംഗ്യകളും ഫുഡ് ഡെലിവറി കമ്പനികളുടെയും ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ് ഫോമുകളുടെയും ഡെലിവറി ചെയ്യുന്ന പയ്യന്‍മാരായി ജോലി ചെയ്യുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങ്. സൊമാറ്റോ, സ്വിഗ്ഗി, ഫ്ലിപ് കാര്‍ട്ട് എന്നീ കമ്പനികളുടെ ഡെലിവറി ബോയികളായി ബംഗ്ലാദേശികളും രോഹിങ്ക്യകളും ജോലി ചെയ്യുന്നുണ്ടെന്നാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന്റെ കണ്ടെത്തല്‍.
ഇവരെ വൈകാതെ നിശ്ചയമായും കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. പല കമ്പനികളുടെയും ഡെലിവറി ബോയികളായി ബംഗ്ലാദേശികളും രോഹിങ്ക്യകളും ജോലി ചെയ്യുന്നുണ്ട്. വൈകാതെ ഇവരെ കണ്ടുപിടിച്ച് പൊലീസിനെ ഏല്‍പിക്കുമെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങ് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ സംഭാലില്‍ ഈയിടെ നടന്ന അക്രമസംഭവങ്ങളും ബംഗ്ലാദേശിലെ കലാപവും തമ്മില്‍ സാമ്യമുണ്ടെന്ന് ഈയിടെ യോഗി ആദിത്യനാഥ് വിമര്‍ശിച്ചിരുന്നു. “ബാബറിന്റെ ആളുകള്‍ 500 വര്‍ഷം മുന്‍പ് അയോധ്യയിലെ കുംഭില്‍ കാണിച്ചത് എന്താണ്? അത് തന്നെയാണ് സംഭാലിലും ബംഗ്ലാദേശ് അക്രമത്തിലും കണ്ടത്.”- ഇതായിരുന്നു കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് നടത്തിയ വിമര്‍ശനം.
സംഭാലിനെയും ബംഗ്ലാദേശ് കലാപത്തെയും യോഗി ആദിത്യനാഥ് ഇങ്ങിനെ താരതമ്യം നടത്തിയതില്‍ തെറ്റില്ലെന്നും ഗിരിരാജ് സിങ്ങ് പറഞ്ഞു. “ഇന്ത്യ പാകിസ്ഥാനായി വിഭജിക്കപ്പെട്ടു. പാകിസ്ഥാനിലെ ഹിന്ദുക്കള്‍ ഇല്ലാതായി. ഇപ്പോഴിതാ ബംഗ്ലാദേശിലെയും ഹിന്ദുക്കള്‍ ഇല്ലാതാക്കപ്പെടുന്നു. ജിന്നയുടെ ഡിഎന്‍എ പാകിസ്ഥാനില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ജിന്നയുടെ ഡിഎന്‍എ ബംഗ്ലാദേശില്‍ ഉണ്ട്. ഇപ്പോഴിതാ ജിന്നയുടെ ഡിഎന്‍എ സംഭാലിലും കാണുന്നു.”- ഗിരിരാജ് സിങ്ങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: