Kerala

കൊല്ലത്ത് വള്ളത്തില്‍ നിന്ന് മീന്‍ ഇറക്കുന്നതിനെ ചൊല്ലി സംഘര്‍ഷം; യുവാവ് അറസ്റ്റില്‍

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പൊലീസ് പിടികൂടിയ ഷാനു

Published by

കൊല്ലം:പോര്‍ട്ട് ഹാര്‍ബറില്‍ വള്ളത്തില്‍ നിന്ന് മീന്‍ ഇറക്കുന്നതിനെ സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പതിനേഴുകാരനെ കുത്തി പരിക്കേല്പിച്ച പ്രതി പൊലീസ് പിടിയിലായി. വെള്ളിമണ്‍ ഇടക്കര കോളനിയില്‍ ഷാനു(36) നെ ആണ് പള്ളിത്തോട്ടം പൊലീസ് പിടികൂടിയത്.

ഷാനു സ്ഥിരമായി മീന്‍ ഇറക്കുന്ന വള്ളത്തില്‍ സഹായിക്കാന്‍ ഒപ്പം കൂടിയ പതിനേഴുകാരനെയാണ് ഇയാള്‍ കുത്തി പരിക്കല്‍പ്പിച്ചത്. ബിയര്‍ കുപ്പി പൊട്ടിച്ച് നെഞ്ചിനു താഴെ കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കുട്ടിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പൊലീസ് പിടികൂടിയ ഷാനു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by