ന്യൂഡല്‍ഹി: എയര്‍പോര്‍ട്ടുകളില്‍ മിതമായ വിലയ്‌ക്ക് ഭക്ഷണപാനീയങ്ങള്‍ ലഭ്യമാക്കുന്നതിനായി വ്യോമയാന മന്ത്രാലയം ‘ഉഡാന്‍ യാത്രി കഫേ’ ആരംഭിക്കുന്നു. കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ 100-ാം വര്‍ഷത്തോടനുബന്ധിച്ച് കൊല്‍ക്കത്ത വിമാനത്താവളത്തിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. വിമാനത്താവളത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്ത ചടങ്ങില്‍ വച്ച് കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ജരാപ്പു രാംമോഹന്‍ നായിഡുവാണ് ഇക്കാര്യം അറിയിച്ചത്.
ഉഡാന്‍ സ്‌കീം വഴി യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് പ്രത്യേകം ഭക്ഷണം നല്‍കും. കൊല്‍ക്കത്ത എയര്‍പോര്‍ട്ടിന്റെ ഡിപ്പാര്‍ച്ചര്‍ ഏരിയയിലാണ് ഉഡാന്‍ യാത്രി കഫേ കിയോസ്‌കുകള്‍ അവതരിപ്പിക്കുന്നത്. വൈകാതെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിയന്ത്രിക്കുന്ന എല്ലാ വിമാനത്താവളങ്ങളിലേക്കും ഈ സംരംഭം വ്യാപിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക