India

പശുവിനെ തൊട്ടു വണങ്ങി ; ഹിന്ദു വിശ്വാസികൾക്കൊപ്പം ‘ ജയ് ശ്രീറാം’ വിളിച്ച് സെയ്ഫ് അലിഖാന്റെ മകൻ ഇബ്രാഹിം

Published by

നടൻ സെയ്ഫ് അലി ഖാന്റെയും, നടി അമൃതസിംഗിന്റെയും മകനാണ് ഇബ്രാഹിം അലി ഖാൻ . പിതാവ് സെയ്ഫിന്റെ മുഖച്ഛായ ഉള്ളതുകൊണ്ട് തന്നെ കാർബൺ കോപ്പി എന്നാണ് സിനിമരംഗത്ത് ഇബ്രാഹിം അറിയപ്പെടുന്നത് . ഇപ്പോൾ ഇബ്രാഹിമിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

വൈറലായ വീഡിയോയിൽ വീഡിയോയിൽ ഇബ്രാഹിം ‘ജയ് ശ്രീറാം’ എന്ന് വിളിക്കുന്നത് കാണാം. മാത്രമല്ല ഇബ്രാഹിം കാവി വസ്ത്രം ധരിച്ച ഹിന്ദു വിശ്വാസികൾക്കൊപ്പം സംസാരിക്കുന്നതും, പശുവിനെ തൊട്ടു വണങ്ങുന്നതും , ജയ്ശ്രീറാം വിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ജിമ്മിൽ നിന്നും വരുന്ന ഇബ്രാഹിമിനൊപ്പം ഫോട്ടോ എടുക്കാൻ വരുന്നവരെയും ഇതിൽ കാണാം .ആരെയും നിരാശരാക്കാതെ ചിത്രങ്ങളെടുക്കാൻ ഇബ്രാഹിം നിൽക്കുന്നുണ്ട്. ഏറെ പേരാണ് ഇബ്രാഹിമിനെ സ്നേഹം അറിയിച്ച് എത്തുന്നത് . ഇതിനിടെ ഇബ്രാഹിമിനെ വിമർശിക്കുന്ന മതമൗലികവാദികളുമുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by