ഏളക്കുഴി(കണ്ണൂര്‍): ഏളക്കുഴി പഴശ്ശിരാജ സാംസ്‌കാരിക സമിതി നിര്‍മിച്ച പഴശ്ശിരാജ സാംസ്‌കാരികനിലയം നാളെ രാവിലെ 10ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ നാടിന് സമര്‍പ്പിക്കും. മാതാ അമൃതാനന്ദമയീ മഠം കണ്ണൂര്‍ മഠാധിപതി അമൃതകൃപാനന്ദപുരി അനുഗ്രഹ ഭാഷണം നടത്തും.
ഏളക്കുഴി ഗ്രാമം കേന്ദ്രീകരിച്ച് നടക്കുന്ന വിവിധ സേവന പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ് സാംസ്‌കാരികനിലയം ഇപ്പോള്‍. നാല്പത് വനിതകള്‍ പ്രവര്‍ത്തിക്കുന്ന ഖാദി നൂല്‍നൂല്പ് കേന്ദ്രം നിലനില്‍ക്കുന്ന കേന്ദ്രമാണ് നവീകരിച്ചത്. നൃത്ത-യോഗ പരിശീലനകേന്ദ്രം, തൊഴില്‍ പരിശീലനകേന്ദ്രം, കോണ്‍ഫറന്‍സ്ഹാള്‍, ജനസേവനകേന്ദ്രം, ഗ്രന്ഥശാല, വായനാമുറി എന്നിവ പുതിയ കെട്ടിടത്തില്‍ ഉണ്ടാകും. അങ്കണത്തില്‍ മിനി ടര്‍ഫ് ഒരുക്കും.
സമര്‍പ്പണദിവസം വൈകിട്ട് ആറിന് ഏളക്കുഴി മാതൃസമിതിയുടെ മെഗാ തിരുവാതിര. 6.30ന് കോല്‍ക്കളി. തുടര്‍ന്ന് ഏഴ് മണിക്ക് സാംസ്‌കാരിക സദസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് മുഖ്യപ്രഭാഷണം നടത്തും. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ അധ്യക്ഷനാകും. തുടര്‍ന്ന് ഉളിക്കല്‍ നാട്ടുപൊലിമയുടെ പാട്ടരങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: