India

തപസ്സെന്നാല്‍ ശരീരം ചൂടാക്കലാണെന്ന് രാഹുല്‍ ഗാന്ധി; ദ്രോണാചാര്യര്‍ ഏകലവ്യന്റെ വിരല്‍ മുറിച്ചെടുത്തെന്നും മണ്ടത്തരം; തലതല്ലിച്ചിരിച്ച് പാര്‍ലമെന്‍റ്

തപസ്സെന്നാല്‍ ശരീരം ചൂടാക്കലാണെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍വ്വചനം കേട്ട് പാര്‍ലമെന്‍റില്‍ ഭരണപ്രതിപക്ഷ ഭേദമില്ലാതെ എംപിമാര്‍ പൊട്ടിച്ചിരിച്ചു. രാഹുല്‍ ഗാന്ധിയുടെ അറിവില്ലായ്മ തിരിച്ചറിഞ്ഞായിരുന്നു എംപിമാരുടെ ഈ പ്രതികരണം. ഭരണഘടനയെക്കുറിച്ചുള്ള സംവാദത്തില്‍ ആണ് രാഹുല്‍ ഗാന്ധിയുടെ ഈ മണ്ടത്തരം.

Published by

ന്യൂദല്‍ഹി: തപസ്സെന്നാല്‍ ശരീരം ചൂടാക്കലാണെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍വ്വചനം കേട്ട് പാര്‍ലമെന്‍റില്‍ ഭരണപ്രതിപക്ഷ ഭേദമില്ലാതെ എംപിമാര്‍ പൊട്ടിച്ചിരിച്ചു. രാഹുല്‍ ഗാന്ധിയുടെ അറിവില്ലായ്മ തിരിച്ചറിഞ്ഞായിരുന്നു എംപിമാരുടെ ഈ പ്രതികരണം. ഭരണഘടനയെക്കുറിച്ചുള്ള സംവാദത്തില്‍ ആണ് രാഹുല്‍ ഗാന്ധിയുടെ ഈ മണ്ടത്തരം.

ഏകലവ്യന്റെയും ദ്രോണരുടെയും കഥ പറയുന്നതിനിടയിലാണ് തപസ്സിനെക്കുറിച്ച് രാഹുല്‍ പറഞ്ഞത്. “ഒരിക്കല്‍ ഏകലവ്യന്‍ എന്ന രാജകുമാരന്‍ ഉണ്ടായിരുന്നു. അവന്‍ തപസ്യ ചെയ്തു. അതിന്റെ ഭാഗമായി അവന്‍ വെളുപ്പാന്‍ കാലത്ത് വില്ലെടുത്ത് പുറപ്പെട്ടു. തപസ്യയെന്നാല്‍ ശരീരം ചൂടാക്കലാണ്.”- മഹാഭാരതത്തില്‍ ഏകലവ്യന്റെ കഥപറയുന്നതിനിടയിലായിരുന്നു രാഹുല്‍ ഈ മണ്ടത്തരം വിളമ്പിയത്.

അടുത്ത മണ്ടത്തരം ദ്രോണാചാര്യര്‍ ശിഷ്യനായ ഏകലവ്യന്റെ വിരല്‍ മുറിച്ചെടുത്തു എന്ന് പറഞ്ഞപ്പോഴാണ്. വാസ്തവത്തില്‍ ഗുരുദക്ഷിണയായി ഏകലവ്യന്‍ ഗുരുവിന് സമര്‍പ്പിക്കുകയായിരുന്നു തന്റെ വിരല്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക