Kerala

കാട്ടാന കുത്തിമറിച്ചിട്ട പന പതിച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്ന വിദ്യാര്‍ഥിനി മരിച്ചു, യുവാവിന് പരിക്ക്

സഹപാഠിയുമൊത്ത് ബൈക്കില്‍ വന മേഖലയിലൂടെ കടന്നുപോകവെയാണ് അപകടം

Published by

എറണാകുളം : കാട്ടാന കുത്തിമറിച്ചിട്ട പന റോഡിലൂടെ ബൈക്കില്‍ സഞ്ചരിച്ചവര്‍ക്കിടയിലേക്ക് പതിച്ച് യുവതി മരിച്ചു. നേര്യമംഗലം ചെമ്പന്‍കുഴിയില്‍ ആണ് സംഭവം.

ബൈക്കില്‍ സഞ്ചരിച്ചിരുന്ന വിദ്യാര്‍ഥിനിയാണ് അപകടത്തില്‍ മരിച്ചത്. കോതമംഗലം എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ഥിനി ആന്‍മേരി (21) ക്കാണ് ദാരുണാന്ത്യം.

സഹപാഠിയുമൊത്ത് ബൈക്കില്‍ വന മേഖലയിലൂടെ കടന്നുപോകവെയാണ് അപകടം സംഭവിച്ചത്. ആന പിഴുത് റോഡിലേക്കിട്ട മരം ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് വീഴുകയായിരുന്നു. യുവാവിന് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by