ചെന്നൈ: ലോകത്തിലെ ഏറ്റവും സമ്പന്നനായ ബിസിനസുകാരനായ ഇലോണ്‍ മസ്കിന്റെ അഭിനന്ദനം ഗുകേഷിനെ തേടിയെത്തി. 18ാം വയസ്സില്‍ 18ാം ലോകചാമ്പ്യന് എന്ന അര്‍ത്ഥത്തില്‍ 18@18 എന്ന ഗുകേഷിന്റെ ട്വീറ്റിനാണ് അഭിനന്ദനവുമായി ഇലോണ്‍ മസ്ക് എത്തിയത്.
‘കണ്‍ഗ്രാജുലേഷന്‍സ്’ (അഭിനന്ദനങ്ങള്‍) എന്നായിരുന്നു ഗുകേഷിന്റെ ട്വീറ്റിന് ഇലോണ്‍ മസ്ക് നല്കിയ പ്രതികരണം. ഗുകേഷിന്റെ ട്വീറ്റിന് മറുപടിയായാണ് ഇലോണ്‍ മസ്കിന്റെ പ്രതികരണം. ഇലോണ്‍ മസ്കിനെപ്പോലെ ഒരാള്‍ തന്നെ തിരിച്ചറിഞ്ഞതിലും നേട്ടത്തില്‍ അഭിനന്ദം അറിയിച്ചതിനും അങ്ങേയറ്റം സന്തോഷവാനാണ് ഗുകേഷ്.
2013ല്‍ വിശ്വനാഥന് ആനന്ദ് ലോക ചെസ് ചാമ്പ്യനായ ശേഷം ഇതാദ്യമായാണ് 11 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഇന്ത്യക്കാരന് ലോക ചെസ് കിരീടത്തിലേക്ക് നടന്നു കയറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: