Categories: News

പടിഞ്ഞാറന്‍ ഉക്രെയ്നിലെ ഊര്‍ജനിലയങ്ങള്‍ക്കു നേരെ റഷ്യയുടെ വന്‍ ആക്രമണം, തിരിച്ചടിച്ചുവെന്ന് ഉക്രെയ്നും

Published by

മോസ്‌കോ: പടിഞ്ഞാറന്‍ ഉക്രെയ്നിലെ ഊര്‍ജനിലയങ്ങള്‍ക്കു നേരെ റഷ്യയുടെ വന്‍ ആക്രമണം. 93 മിസൈലുകളും 200ലധികം ഡ്രോണുകളും ഉപയോഗിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. യുഎസ് നിര്‍മ്മിത മിസൈലുകള്‍ ഉപയോഗിച്ച് തെക്ക്-പടിഞ്ഞാറന്‍ റഷ്യയിലെ സൈനിക വ്യോമ താവളത്തില്‍ ഉക്രെയ്ന്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയാണിതെന്ന് മോസ്‌കോ വ്യക്തമാക്കി.
റഷ്യ തൊടുത്തുവിട്ട 81 മിസൈലുകള്‍ തങ്ങള്‍ വെടിവച്ചിട്ടതായി ഉക്രെയ്നന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി അവകാശപ്പെട്ടു. സെന്‍ട്രല്‍ റഷ്യയിലെ ഓറിയോള്‍ മേഖലയില്‍ ഇന്ധന സംഭരണശാലയില്‍ ഉക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തി, തീ പടരുകയും വീടുകളിലെ ജനാലകള്‍ തകരുകയും ചെയ്തുവെന്ന് റീജിയണല്‍ ഗവര്‍ണര്‍ ആന്ദ്രേ ക്ലിച്‌കോവ് പറഞ്ഞു. റഷ്യയിലെ ബെല്‍ഗൊറോഡ് മേഖലയിലെ രണ്ട് ഗ്രാമങ്ങളിലും ഉക്രെയ്ന്‍ സൈന്യം ആക്രമണം നടത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by