ശബരിമല: സന്നിധാനത്തിന് സമീപം കൊപ്ര സൂക്ഷിച്ച കൊപ്രക്കളം ഷെഡ്ഡില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി. മിനിറ്റുകള്‍ക്കുള്ളില്‍ അഗ്‌നിശമന സേന എത്തി പുക കെടുത്തി.
ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കൊപ്ര ഷെഡ്ഡില്‍ പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടത്.തുടര്‍ന്ന് സ്ഥലത്ത് ഉണ്ടായിരുന്ന അഗ്‌നിശമന സേന വിഭാഗം സ്ഥലത്തെത്തി ആദ്യം വെള്ളം ചീറ്റിയും പിന്നീട് ഫോം ഉപയോഗിച്ചും പുക കെടുത്തി. എഡിഎം അരുണ്‍ എസ് നായര്‍, പൊലീസ് സ്‌പെഷല്‍ ഓഫീസര്‍ ബി കൃഷ്ണകുമാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
രണ്ട് ദിവസം മഴ ശക്തമായിരുന്നതിനാല്‍ കൊപ്ര കരാറുകാര്‍ ഷെഡ്ഡില്‍ കുറച്ചധികം കൊപ്ര സൂക്ഷിച്ചിരുന്നു. ഇതില്‍ നിന്നാണ് പുക ഉയര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് അളവില്‍ കൂടുതല്‍ കൊപ്ര സൂക്ഷിക്കരുതെന്ന് എ ഡി എം കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: