World

പൂണൂലിട്ട അയ്യങ്കാര്‍ വിദ്യാര്‍ത്ഥിയുടെ മാറ്റം കണ്ടോ? യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഇസ്ലാമിക തീവ്രവാദത്തിലേക്ക് മാറ്റുന്നോ?

ഉപനയനം നടത്തി പൂണുൽ ധരിച്ച് നടന്നിരുന്ന പ്രഹ്ളാദ് അയ്യങ്കാര്‍ എന്ന വിദ്യാര്‍ത്ഥി ഇസ്ലാമിക തീവ്രവാദത്തെയും പലസ്തീനെയും അനുകൂലിക്കുന്ന ആളായി മാറിയത് അവന്‍റെ കൂട്ടുകാരെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്.

Published by

ന്യൂയോര്‍ക്ക്: യുഎസിലെ സര്‍വ്വകലാശാലകളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഇസ്ലാമിക തീവ്രവാദത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി സംശയം.. ഉപനയനം നടത്തി പൂണുൽ ധരിച്ച് നടന്നിരുന്ന പ്രഹ്ളാദ് അയ്യങ്കാര്‍ എന്ന വിദ്യാര്‍ത്ഥി ഇസ്ലാമിക തീവ്രവാദത്തെയും പലസ്തീനെയും അനുകൂലിക്കുന്ന ആളായി മാറിയത് അവന്റെ കൂട്ടുകാരെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്. അതീവ ​ഗൗരവമായാണ് സംഭവത്തെ കാണുന്നതെന്ന്  യുഎസ് പ്രതിരോധ വകുപ്പ് പറഞ്ഞു.

യുഎസ് സര്‍വ്വകലാശാലയുടെ കോളേജ് മാസികയിൽ പലസ്തീൻ അനുകൂലമായി ലേഖനമെഴുതിയ പ്രഹ്ളാദ് അയ്യങ്കാര്‍ക്ക് സസ്പെന്‍ഷന്‍ കിട്ടി. യുഎസിലെ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ( എംഐടി) പിഎച്ച്ഡിയ്‌ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് പ്രഹ്ളാദ് അയ്യങ്കാര്‍. എങ്ങിനെയാണ് ഇസ്ലാമിക തീവ്രവാദത്തെ അനുകൂലിച്ച് ലേഖനമെഴുതുന്ന മാനസികാവസ്ഥയിലേക്ക് പ്രഹ്ളാദ് എത്തിച്ചേര്‍ന്നതെന്ന് വീട്ടുകാര്‍ക്കും സര്‍വ്വകലാശാലയിലെ കൂട്ടുകാര്‍ക്കും എത്ര ചിന്തിച്ചിട്ടു മനസ്സിലാകുന്നില്ല. ഇതോടെയാണ് ഇസ്ലാമിക മതമൗലികവാദചിന്തകളിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പരിവര്‍ത്തനം ചെയ്യിക്കുന്ന ഒരു ശൃംഖല അതിഗോപ്യമായി സര്‍വ്വകലാശാലയ്‌ക്കകത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന സംശയം ഉണര്‍ന്നത്.

എംഐടിയുടെ ഇലക്ട്രിക്കൽ എൻജിനീയറിങ് ആൻഡ് കംപ്യൂട്ടർ സയൻസ് വിഭാഗത്തിലെ വിദ്യാര്‍ത്ഥിയാണ് പ്രഹ്ളാദ് അയ്യങ്കാര്‍. 2026 ജനുവരി വരെയാണ് എംഐടി പ്രഹ്ളാദ് അയ്യങ്കാറെ സസ്പെന്‍റ് ചെയ്തിരിക്കുന്നത്.

അഞ്ച് വർഷത്തെ നാഷണൽ സയൻസ് ഫൗണ്ടേഷൻ ഗ്രാജ്വേറ്റ് റിസർച്ച് ഫെലോഷിപ്പ് അവസാനിപ്പിക്കാനും എംഐടി തീരുമാനിച്ചു. പലസ്തീൻ അനുകൂല റാലികളിൽ പങ്കെടുത്തതിന് 2023ലും യുവാവിനെ സസ്പെൻഡ് ചെയ്തിരുന്നു..

സ്റ്റുഡൻ്റ് മാഗസിനായ റൈറ്റൻ റെവല്യൂഷനിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. ആക്രമത്തിന് ആഹ്വാനം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്ന് മാസികയും നിരോധിച്ചു. തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് ഫോർ ലിബറേഷൻ ഓഫ് പലസ്തീന്റെ ലോഗോയും ചിത്രങ്ങളും ലേഖനത്തിൽ ഉൾപ്പെടുത്തിയത് അതീവ ​ഗൗരവമായാണ് കാണുന്നതെന്ന് യുഎസ് പ്രതിരോധ വകുപ്പ് പറഞ്ഞു. ..

2020 വരെ സാധാരണ വിദ്യാർത്ഥിയായിരുന്നു പ്രഹ്ലാദ്. 2019-ൽ യൂറോപ്പിലുടനീളം സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുന്ന ഫോട്ടോകൾ യുവാവ് ഫേസ്ബുക്ക് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉപനയനം നടത്തി പൂണുൽ ധരിച്ച് നടന്നിരുന്ന പ്രഹ്ളാദിന്റെ പെട്ടെന്നുള്ള മാറ്റം സഹ വിദ്യാർത്ഥികൾക്ക് അവിശ്വസനീയമാണ്.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക