Categories: India

വിദേശകാര്യ സെക്രട്ടറി മിസ്രിയുടെ ധാക്ക സന്ദർശനം : ഉഭയകക്ഷി ഇടപെടൽ നിലനിർത്താനും ആശങ്കകൾ പരിഹരിക്കാനും സഹായിക്കും : ഇന്ത്യ

ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് 70 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് മിസ്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

Published by

ന്യൂദൽഹി : വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയുടെ ധാക്ക സന്ദർശനം ബംഗ്ലാദേശുമായുള്ള ഉഭയകക്ഷി ബന്ധം നിലനിർത്താൻ സഹായിക്കുമെന്ന് ഇന്ത്യ. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആണ് ഇക്കാര്യം അറിയിച്ചത്.

വിദേശകാര്യ സെക്രട്ടറിയുടെ സന്ദർശനം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഉഭയകക്ഷി ഇടപെടൽ സുസ്ഥിരമാക്കുന്നതിന് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് 70 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് മിസ്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ ബംഗ്ലാദേശ് ആവശ്യമായത് ചെയ്യുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വിദേശകാര്യ സെക്രട്ടറി മിസ്രി ഡിസംബർ 9 ന് ധാക്ക സന്ദർശിച്ചപ്പോൾ ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്, വിദേശകാര്യ ഉപദേഷ്ടാവ് തൗഹിദ് ഹൊസൈൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതായും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ജാഷിം ഉദ്ദീനുമായി കൂടിയാലോചന നടത്തിയതായും ജയ്‌സ്വാൾ പറഞ്ഞു.

മിസ്രി ചില സംഭവവികാസങ്ങളും പ്രശ്നങ്ങളും ചർച്ച ചെയ്യുകയും ഇന്ത്യയുടെ ആശങ്കകൾ അറിയിക്കുകയും ചെയ്തു. പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെ സുരക്ഷയും ക്ഷേമവുമായി ബന്ധപ്പെട്ടവയാണെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരികവും മതപരവുമായ വിഷയങ്ങൾക്കും നയതന്ത്ര സ്വത്തുക്കൾക്കും നേരെയുള്ള ആക്രമണങ്ങളുടെ ഖേദകരമായ ചില സംഭവങ്ങളും അദ്ദേഹം ഉന്നയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് 5-ന് ഷെയ്ഖ് ഹസീന സർക്കാരിനെ പുറത്താക്കിയതിനെത്തുടർന്ന് നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള സൈന്യത്തിന്റെ പിന്തുണയുള്ള ഇടക്കാല ഗവൺമെൻ്റാണ് ബംഗ്ലാദേശ് ഭരിക്കുന്നത്. പിന്നീട് ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരായ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളും ഹിന്ദു ആരാധനാലയങ്ങളും സ്വത്തുക്കളും നശിപ്പിക്കപ്പെട്ടതിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. ഈ സാഹചര്യത്തിൽ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ബംഗ്ലാദേശിനോട് ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.

ഈ മാസമാദ്യം ബംഗ്ലാദേശിലെ ഇസ്‌കോൺ മേധാവിയുടെ അറസ്റ്റും ജാമ്യം നിഷേധിച്ചതും കാര്യങ്ങൾ കൂടുതൽ വഷളാകാൻ കാരണമായി. തുടർന്ന് ഇന്ത്യയിലുടനീളം ഇസ്‌കോൺ അംഗങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചു. തുടർന്ന് പ്രതിഷേധക്കാർ ഈ മാസം ആദ്യം അഗർത്തലയിൽ ഒരു ബംഗ്ലാദേശ് മിഷൻ ആസ്ഥാനം ഉപരോധിച്ചിരുന്നു. തുടർന്ന് ബംഗ്ലാദേശ് ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് മിശ്രിയുടെ ധാക്ക സന്ദർശനം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക