Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമപെന്‍ഷന്‍ മുടങ്ങിയിട്ട് 13 മാസം

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
Dec 14, 2024, 08:05 am IST
in Kerala

പത്തനംതിട്ട: സംസ്ഥാനത്ത് കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ പെന്‍ഷന്‍ നിലച്ചിട്ട് ഒരു വര്‍ഷത്തില്‍ അധികമായെന്നു തൊഴിലാളികള്‍. പ്രതിമാസം 1,600 രൂപയാണ് ക്ഷേമപെന്‍ഷന്‍. 13 മാസത്തെ പെന്‍ഷന്‍ കുടിശികയാണ്. നിലവില്‍ 20,800 രൂപ കുടിശിക ഇനത്തില്‍ ഓരോ തൊഴിലാളിക്കും ലഭിക്കാനുണ്ട്. ഇതിനൊപ്പം അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം, വിവാഹ ധനസഹായം, പ്രസവാനുകൂല്യം, കിടപ്പ് രോഗികള്‍ക്കുള്ള ചികിത്സ ധനസഹായം, മരണാനന്തരസഹായവും അപകടമരണ ധനസഹായവും ലഭിക്കാനുണ്ട്.

ക്ഷേമപെന്‍ഷന് അര്‍ഹരായ തൊഴിലാളികളില്‍ പലരും വിവിധ അസുഖങ്ങളായി വീട്ടില്‍ കിടക്കുന്നവരാണ്. ഒരു നേരത്തെ മരുന്നിനു പോലും പെന്‍ഷനെ ആശ്രയിക്കുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. ഏറ്റവും ഒടുവില്‍ ഇവര്‍ക്ക് പെന്‍ഷന്‍ ലഭിച്ചത് 2023 നവംബര്‍ 4ന് ആണ്. പെന്‍ഷന്‍ ഇല്ലെങ്കില്‍ അടച്ച അംശാദായമെങ്കിലും തിരിച്ചുകിട്ടിയിരുന്നെങ്കില്‍ എന്ന് പറയുന്നവരും ഏറെയാണ്.

20 ലക്ഷത്തോളം കെട്ടിടനിര്‍മാണ തൊഴിലാളികളില്‍ നിന്ന് മാസം 50 രൂപ അംശദായം സര്‍ക്കാര്‍ പിരിക്കുന്നുണ്ട്. ഇതു മാത്രം മാസം 10 കോടി രൂപവരും. കൂടാതെ നിര്‍മാണ തൊഴിലാളി ക്ഷേമ സെസ്സിലൂടെയും കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡിന് നല്ല വരുമാനം ലഭിക്കുന്നുണ്ടെന്നു തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ക്ഷേമനിധി തുക സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുന്നതിനാലാണ് ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയിലായത്. തൊഴിലാളികളില്‍ നിന്നും അംശദായവും പുതിയ വീടു വെക്കുന്നവരില്‍ നിന്നും, സ്ഥാപനങ്ങളില്‍ നിന്നും സെസ്സും പിരിച്ചിട്ടും അര്‍ഹരായ തൊഴിലാളികള്‍ക്ക് പ്രതിമാസ പെന്‍ഷനോ അടച്ചുതീര്‍ത്ത അംശദായമോ നല്‍കാന്‍ പണമില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. 2016-ല്‍ പിണറായി സര്‍ക്കാര്‍ ചുമതല ഏല്‍ക്കുമ്പോള്‍ 600 കോടി രൂപ സ്ഥിരനിക്ഷേപം ഉണ്ടായിരുന്ന ക്ഷേമനിധിയില്‍ ഇന്ന് 700 കോടി കടം ആണത്രേ.

1996 ലെ ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ സെസ്സ് ആക്ട് പ്രകാരം പണി പൂര്‍ത്തീകരിച്ച ഗാര്‍ഹിക, വാണിജ്യ കെട്ടിടങ്ങള്‍ക്ക് ആകെ നിര്‍മാണ ചിലവിന്റെ ഒരു ശതമാനം സെസ്സാണ് പിരിച്ചെടുക്കുന്നത്. കെട്ടിടങ്ങള്‍ക്ക് ഓക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുമ്പ് ബില്‍ഡിങ് സെസ്സ് നിര്‍ബന്ധമായി പിരിച്ചെടുക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് അതാത് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ സെസ്സ് പിരിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ അലംഭാവവും ബോര്‍ഡിന് പ്രതിസന്ധി ഉണ്ടാക്കാന്‍ കാരണമാകുന്നുണ്ട്. പെന്‍ഷന്‍ കുടിശിക ലഭിക്കാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് തൊഴിലാളി സംഘടനാ പ്രതിനിധികള്‍.

 

Tags: Kerala Governmentwelfare pensionLatest newsconstruction worker
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)
Kerala

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

Kerala

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.