India

ദൗര്‍ഭാഗ്യകരം; അല്ലു അര്‍ജുനെതിരായ നടപടിയില്‍ പ്രതികരിച്ച് കങ്കണ റണാവത്ത്‌

Published by

ന്യൂഡല്‍ഹി: നടന്‍ അല്ലു അര്‍ജുനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും എംപിയുമായ കങ്കണ റണാവത്ത്. എല്ലാവരും മറുപടി പറയാന്‍ ബാധ്യസ്ഥരാണ്.

സംഭവം വളരെ ദൗര്‍ഭാഗ്യകരമാണ്. ഞാന്‍ അല്ലു അര്‍ജുനെ പിന്തുണയ്‌ക്കുന്ന ആളാണ്. അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. നാം ഉന്നതരായ ആള്‍ക്കാരാണെന്നതുകൊണ്ട് നമുക്ക് അനന്തരഫലങ്ങള്‍ ഉണ്ടാകില്ലെന്ന് കരുതാനാവില്ല. മനുഷ്യരുടെ ജീവന്‍ വളരെ വിലപ്പെട്ടതാണ്. പുകവലിയുടെ പരസ്യമോ തിയേറ്ററിലെ തിരക്കോ ആകട്ടെ, എല്ലാവരും ഉത്തരവാദിത്വങ്ങളുണ്ടെന്ന് കങ്കണ റണാവത്ത് പറഞ്ഞു.

അതേസമയം തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുനെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്ത നടപടി കോണ്‍ഗ്രസ്സ് സര്‍ക്കാരിനെതിരെ വലിയ ശത്രുതയാണ് തെലുങ്ക് സിനിമാ ലോകത്ത് ഉണ്ടാക്കിയിരിക്കുന്നത്. തെലങ്കാനയിലും ആന്ധ്രയിലും വലിയ സ്വാധീനമുള്ള താരമാണ് അല്ലു അര്‍ജുന്‍. സൂപ്പര്‍ താരങ്ങളായ ചിരഞ്ജീവി, പവന്‍ കല്യാണ്‍, രാംചരണ്‍ തുടങ്ങിയവരുടെ അടുത്ത ബന്ധു കൂടിയായ അദ്ദേഹം കോണ്‍ഗ്രസ്സ് സര്‍ക്കാരിനെതിരെ നീങ്ങുമെന്നാണ് പുറത്ത് വരുന്ന വിവരം.

തെലുങ്ക് നടൻ അല്ലു അർജുൻ തന്റെ ചിത്രമായ പുഷ്പ 2: ദ റൂളിന്റെ പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ടതിനെ തുടർന്നുള്ള കേസിൽ ഇടക്കാല ജാമ്യാപേക്ഷ പുറപ്പെടുവിക്കാൻ കാലതാമസം നേരിട്ടതിനാൽ നടന്റെ മോചനം വൈകിയതിനാൽ നൂറുകണക്കിന് അനുയായികൾ ഹൈദരാബാദിലെ ജയിലിന് പുറത്ത് തടിച്ചുകൂടി പ്രതിഷേധിച്ചു.

വെള്ളിയാഴ്ച രാവിലെ അല്ലു അർജുനെ അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്യുകയും കീഴ്‌ക്കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. തൊട്ടുപിന്നാലെ ഇടക്കാല ജാമ്യം ലഭിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by