പാലക്കാട്: നിലമ്പൂരിലേക്കുള്ള ട്രെയിന്‍ നേരത്തെ പോയതിനെ തുടര്‍ന്ന് ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ യാത്രക്കാരുടെ പ്രതിഷേധം. കണ്ണൂര്‍ ആലപ്പി എക്‌സ്പ്രസിന്റെ കണക്ഷന്‍ ട്രെയിനായ ഷൊര്‍ണൂര്‍ നിലമ്പൂര്‍ പാസഞ്ചര്‍ നേരത്തെ യാത്ര തുടങ്ങിയതാണ് പ്രതിഷേധത്തിന് കാരണ്ം.
സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ചു. ഇതോടെ യാത്രക്കാര്‍ക്കായി റെയില്‍വേ രണ്ട് സ്വകാര്യ ബസുകള്‍ ഒരുക്കി നല്‍കി. രാത്രി 7.45 നായിരുന്നു കണ്ണൂര്‍ ആലപ്പി എക്‌സ്പ്രസ് ഷൊര്‍ണൂരിലെത്തുക.
നിലമ്പൂരിലേക്കുള്ള യാത്രക്കാര്‍ പിന്നീട് 8.15 ന്റെ ട്രെയിനിലേക്ക് മാറിക്കയറും. വൈകിയാലും കണ്ണൂര്‍ ആലപ്പി എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരെ കയറ്റിയ ശേഷമേ സാധാരണ ഷൊര്‍ണൂര്‍ നിലമ്പൂര്‍ പാസഞ്ചര്‍ യാത്ര തുടങ്ങാറുള്ളൂ.
എന്നാല്‍ വെളളിയാഴ്ച ട്രെയിന്‍ നേരത്തെ പുറപ്പെട്ടതോടെയാണ് യാത്രക്കാര്‍ പ്രതിഷേധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: