തിരുവനന്തപുരം: കേരള സര്‍വകലാശാലാ സംസ്‌കൃത വിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട സെമിനാര്‍ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ്ഖാന്‍ ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച രാവിലെ 11 30 ന് സെനറ്റ് ഹാളിലാണ് ചടങ്ങ്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍, പാളയത്തുള്ള കേരള സര്‍വകലാശാലാ ആസ്ഥാനത്ത് എത്തുന്നത് ആദ്യം. സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികം പ്രമാണിച്ച് രണ്ടു വര്‍ഷം മുന്‍പ് സര്‍വകലാശാലയില്‍ ആരീഫ് മുഹമ്മദ്ഖാന്‍ പങ്കെടുക്കുന്ന പരിപാടി ആലോചിച്ചിരുന്നെങ്കിലും ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ എതിര്‍പ്പുമൂലം ഉപേക്ഷിച്ചു.
സംസ്‌കൃത സെമിനാറിനെതിരെയും ഇടത് അംഗങ്ങള്‍ക്ക് രംഗത്തുവന്നു. നടത്തിപ്പ് ആലോചിക്കാന്‍ വൈസ് ചാന്‍സലര്‍ ഡോ മോഹന്‍ കുന്നുമ്മേല്‍ വിളിച്ച യോഗം ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ബഹിഷ്‌ക്കരിച്ചു.
‘ആഗോള പ്രശ്‌നങ്ങളും സംസ്‌കൃത വിജ്ഞാന സംവിധാനങ്ങളും’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ തിരുപ്പതി ശ്രീവെങ്കടേശ്വര വേദിക് യൂണിവേഴ്‌സിറ്റി വൈസ്.ചാന്‍സലര്‍ പ്രൊഫ. (ഡോ) റാണി സദാശിവ മൂര്‍ത്തി , ഐസിപിആര്‍ മെമ്പര്‍ സെക്രട്ടറി പ്രൊഫ.(ഡോ.) സച്ചിദാനന്ദ മിശ്ര, കാലടി ശ്രീ ശങ്കര സര്‍വകലാശാല വൈസ്.ചാന്‍സലര്‍ പ്രൊഫ (ഡോ.) കെ.കെ. ഗീതാകുമാരി . സിന്‍ഡിക്കേറ്റ് അംഗം പി എസ് ഗോപകുമാര്‍ , സര്‍വകലാശാല സംസ്‌കൃതം വകുപ്പ്‌മേധാവി പ്രൊഫ. (ഡോ.) സി.എന്‍.വിജയകുമാരി (കോഓര്‍ഡിനേറ്റര്‍),കാലടി സര്‍വകലാശാല മുന്‍ വകുപ്പ് മേധാവി പ്രൊഫ. (ഡോ) പി.സി.മുരളീമാധവന്‍ തുടങ്ങിയവര്‍ ഉദ്ഘ്ടന ചടങ്ങില്‍ പങ്കെടുക്കും.
പ്രൊഫ. ശ്രീനിവാസ വര്‍ഖേദി (വൈസ് ചാന്‍സലര്‍, കേന്ദ്ര സംസ്‌കൃത സര്‍വകലാശാല, ന്യൂഡല്‍ഹി),പ്രൊഫ. ജി.എസ്.ആര്‍. കൃഷ്ണമൂര്‍ത്തി (വൈസ് ചാന്‍സലര്‍, നാഷണല്‍ സംസ്‌കൃത സര്‍വകലാശാല, തിരുപ്പതി),ഡോ. ബാലദേവാനന്ദ സാഗര്‍ (വേള്‍ഡ് സംസ്‌കൃത മാധ്യമ കൗണ്‍സിലിന്റെ ദേശീയ പ്രസിഡന്റ്),പ്രൊഫ (ഡോ.) വിജയകുമാര്‍.സി.ജി (വൈസ് ചാന്‍സലര്‍, മഹര്‍ഷി പാണിനി & വേദ വിശ്വവിദ്യാലയ ഉജ്ജയിന്‍),പ്രൊഫ. പ്രല്‍ഹദ്. ആര്‍. ജോഷി (വൈസ് ചാന്‍സലര്‍, കുമാര്‍ ഭാസ്‌കര്‍ വര്‍മ്മ സംസ്‌കൃതവും പുരാതന പഠനവും യൂണിവേഴ്‌സിറ്റി, നല്‍ബാരി, അസം),പ്രൊഫ. രമേഷ് ഭരദ്വാജ് (വൈസ് ചാന്‍സലര്‍,
മഹര്‍ഷി വാല്‍മീകി സംസ്‌കൃത സര്‍വകലാശാല) തുടങ്ങിയവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: