തിരുവനന്തപുരം: 92ാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഡിസംബര്‍ 31ന് രണ്ട് താലൂക്കുകളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.ചിറയന്‍കീഴ്, വര്‍ക്കല താലൂക്കുകളിലാണ് അവധി.
താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല. ഡിസംബര്‍ 30 മുതല്‍ ജനുവരി 1വരെയാണ് ശിവഗിരി തീര്‍ത്ഥാടനം.
ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. തീര്‍ത്ഥാടനത്തിന്റെ പ്രധാന ദിവസമാണ് ് ഡിസംബര്‍ 31 എന്നതിനാലാണ് അന്ന് അവധി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: