ധാക്ക : ബംഗ്ലാദേശിൽ മുസ്ലീം മതമൗലികവാദികളുടെ ഭീകരത തുടർച്ചയായി വർധിച്ചുവരികയാണ്. ഹിന്ദുക്കൾക്ക് നേരെ അക്രമങ്ങൾ ഇല്ലാതെ ഒരു ദിവസം പോലും ഇല്ല. ബിഎൻപിയുടെ സഖ്യകക്ഷിയായ ജമാഅത്തെ ഇസ്ലാമി ഇസ്‌കോൺ വിശ്വാസികളെ കൊല്ലുമെന്ന് തുടർച്ചയായി ഭീഷണിപ്പെടുത്തുന്നു. ഇതിനിടെ മതമൗലികവാദികളുടെ ഭീഷണി ഭയന്ന് ബംഗ്ലാദേശിൽ നിന്ന് 17 കാരിയായ ഹിന്ദു പെൺകുട്ടി കാൽനടയായി അതിർത്തി കടന്ന് ഇന്ത്യയിലെത്തി.
ഇന്ത്യൻ അതിർത്തിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബിഎസ്എഫ് പെൺകുട്ടിയെ പിടികൂടിയതെന്നാണ് റിപ്പോർട്ട്. തുടർന്ന് ബിഎസ്എഫിനോട് പെൺകുട്ടി തന്റെ ജീവിതത്തെ പറ്റി വിവരിച്ചു. താനൊരു ഇസ്‌കോൺ ഭക്തയാണെന്നും ബന്ധുക്കളിൽ ചിലർ ഇന്ത്യയിൽ താമസിക്കുന്നുണ്ടെന്നും അതിനാലാണ് ജീവൻ രക്ഷിക്കാൻ ഇവിടെ എത്തിയതെന്നും പെൺകുട്ടി പറഞ്ഞു.
താൻ ഹിന്ദുവായതിനാൽ തന്നെയും കുടുംബത്തെയും കഴിഞ്ഞ ഏതാനും ആഴ്ചകളായി ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് പെൺകുട്ടി പറഞ്ഞു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വീട്ടുകാരെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി . ഇതോടെയാണ് പെൺകുട്ടി ഇന്ത്യയിലേയ്‌ക്ക് ഇറങ്ങിയത്. രാത്രി മുഴുവൻ ഓടി പശ്ചിമ ബംഗാളിലെ നോർത്ത് ദിനാജ്പൂർ അതിർത്തിയിലെത്തി അവിടെ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു.
അതേസമയം, തുടർ നടപടികൾക്കായി ബിഎസ്എഫ് കുട്ടിയെ പശ്ചിമ ബംഗാൾ പോലീസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക