കൊച്ചി : നടിയെ ആക്രമിച്ച കേസിലെ വിചാരണയുടെ ഇനിയുള്ള നടപടിക്രമങ്ങള്‍ തുറന്ന കോടതിയില്‍ വേണമെന്ന ആവശ്യം വിചാരണ കോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. അതിജീവിതയാണ് ഈ ആവശ്യമുന്നയിച്ച് ഹര്‍ജി നല്‍കിയത്.
വിചാരണയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ലെന്നാണ് അതിജീവിതയുടെ ഹര്‍ജിയില്‍ പറയുന്നത്. വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ പുറത്ത് പ്രചരിക്കുന്നു.അതിനാല്‍ തുറന്ന കോടതിയില്‍ അന്തിമവാദം നടത്തണം.
വിചാരണയുടെ യഥാര്‍ത്ഥ വശങ്ങള്‍ പുറത്തുവരാന്‍ ഇത് സഹായിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: