India

ഹനുമാൻ ചാലിസ ചൊല്ലുമെന്ന വിദ്യാർത്ഥികളുടെ വെല്ലുവിളി ഏറ്റു : ക്യാമ്പസിലെ വെള്ളിയാഴ്‌ച്ച നിസ്ക്കാരം ഒഴിവാക്കി

Published by

ലക്നൗ : വിദ്യാർത്ഥികളുടെ ഭീഷണിയ്‌ക്ക് മുന്നിൽ തല കുനിച്ച് വഖഫ് ബോർഡ് . ഉദയ് പ്രതാപ് കോളേജ് തങ്ങളുടേതാണെന്നും , വെള്ളിയാഴ്‌ച്ച നിസ്ക്കരിക്കുമെന്നും വഖഫ് ബോർഡ് അധികൃതരും , മുസ്ലീങ്ങളും ഭീഷണി മുഴക്കിയിരുന്നു. എന്നാൽ ക്യാമ്പസിൽ നിസ്ക്കരിക്കാൻ ശ്രമിച്ചാൽ ഹനുമാൻ ചാലിസ ചൊല്ലുമെന്ന് വിദ്യാർത്ഥികളും വെല്ലുവിളിച്ചു.

തുടർന്നാണ് വെള്ളിയാഴ്‌ച്ച നിസ്ക്കരിക്കുമെന്ന തീരുമാനം മാറ്റിയത്. വെള്ളിയാഴ്ച രാവിലെ മുതൽ യുപി കോളേജിന്റെ പ്രധാന കവാടത്തിൽ നിരവധി പോലീസ് സ്റ്റേഷനുകളിലെ പിഎസിയെയും സേനയെയും വിന്യസിച്ചു.

വിദ്യാർത്ഥികളുടെ സമരത്തെ തുടർന്ന് പ്രധാന ഗേറ്റ് അടച്ചിട്ടിരിക്കുകയാണ്. ജുമുഅ നമസ്‌കാരം കണക്കിലെടുത്ത് സേന ജാഗ്രത പുലർത്തിയതായി എസിപി കാന്ത് വിദുഷ് സക്‌സേന അറിയിച്ചു. പുറത്തുനിന്നുള്ളവരുടെ പ്രവേശനവും നിരോധിച്ചിരിക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by