കോഴിക്കോട്: മെക് 7 എന്ന പേരില്‍ വടക്കന്‍ ജില്ലകളില്‍ വ്യാപിച്ച കായിക പരിശീലനത്തിന് പിന്നില്‍ വിമര്‍ശനവുമായി സമസ്ത എപി വിഭാഗം. മെക് സെവന് ചതി ഉണ്ടെന്നും വിശ്വാസികൾ പെട്ടുപോകരുതെന്നും എ.പി വിഭാഗം സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി മുന്നറിയിപ്പ് നൽകി.
മെക് സെവന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയാണ്. സുന്നി വിശ്വാസത്തിന് വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്. വിശ്വാസികൾ ഇത് തിരിച്ചറിയണമെന്നും പേരോട് സഖാഫി പറയുന്നു. മെക് സെവൻ പ്രവർത്തനം സംശയാസ്പദമാണെന്നും പോപ്പുലർ ഫ്രണ്ടിന്റെ ആദ്യരൂപമായ എൻ.ഡി.എഫ് കേരളത്തിൽ പ്രവർത്തനം തുടങ്ങിയപ്പോഴും സമാന രീതിയാണ് പ്രയോഗിച്ചതെന്നും എസ്.വൈ.എസ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദലി കിനാലൂരും ആരോപിച്ചു.
മുസ്ലിം പോക്കറ്റുകളിലാണ് മെക് സെവൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുസ്ലിം വിശ്വാസികൾക്ക് ബാധകമാകുന്ന ചില പ്രയോഗങ്ങളൊക്കെ ഇവർ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടു. എന്താണ് ഇവരുടെ സമുദായ താൽപര്യമെന്ന് വ്യക്തമാക്കണം. മുമ്പ് കേരളത്തിൽ എൻ.ഡി.എഫ് വന്നത് യുവാക്കളെ കളരി അഭ്യസിപ്പിച്ചായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇപ്പോൾ സംശയം ഉയരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടുന്നവരോട് വസ്തുത നിരത്തി മറുപടി പറയുന്നില്ല. മറുപടി പറയാനെത്തുന്നത് ജമാഅത്തെ ഇസ്ലാമിയുടെയും മുൻ പോപ്പുലർ ഫ്രണ്ട് ബന്ധമുള്ളവരുമാണ്.’- മുഹമ്മദലി കിനാലൂർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: