ടെഹ്‌റാന്‍: സ്ത്രീകള്‍ പൊതുസ്ഥലത്ത് ശിരോവസ്ത്രം ധരിക്കേണ്ടത് നിര്‍ബന്ധമാക്കിയിരിക്കുന്ന രാജ്യമാണ് ഇറാന്‍. ഇനി മുതല്‍ ഹിജാബ് നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ഏര്‍പ്പെടുത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
രാജ്യത്തെ ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകള്‍ക്ക് 15 വര്‍ഷം വരെ തടവോ വധശിക്ഷയോ ലഭിക്കുന്ന നിയമമാണ് ഇറാന്‍ പ്രാബല്യത്തിലാക്കിയത്. മാന്യമല്ലാത്ത രീതിയില്‍ വസ്ത്രം ധരിക്കുന്നവര്‍ക്കും നഗ്നത പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും ഹിജാബ് വിരോധികള്‍ക്കും കടുത്ത ശിക്ഷയേര്‍പ്പെടുത്തുന്ന നിയമനിര്‍മാണത്തിനാണ് ഇറാന്‍ അംഗീകാരം നല്‍കിയത്.
പരിഷ്‌കരിച്ച നിയമത്തിലെ ആര്‍ട്ടിക്കിള്‍ 60 പ്രകാരം നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയോ, ചാട്ടവാറടിയോ ജയില്‍ ശിക്ഷയോ ലഭിക്കുമെന്നാണ് പറയുന്നത്. കുറ്റം വീണ്ടും ആവര്‍ത്തിക്കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവോ വധശിക്ഷയോ ലഭിക്കുമെന്നും നിയമത്തില്‍ പറയുന്നു. ഇത്തരം ആശയങ്ങള്‍ വിദേശമാധ്യമങ്ങളിലും സംഘടനകളിലും പ്രചരിപ്പിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും പിഴയും ലഭിക്കും. നിയമം ലംഘിക്കുന്ന സ്ത്രീകളുടെ അറസ്റ്റ് തടയാന്‍ ശ്രമിക്കുന്നവര്‍ക്കും തടവോ പിഴശിക്ഷയോ ഏര്‍പ്പെടുത്തുമെന്നും നിയമത്തില്‍ പരാമര്‍ശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക