ഭാരത ചെസ് എന്നാല്‍ വിശ്വനാഥന്‍ ആനന്ദ് ആയി അറിയപ്പെട്ട കാലത്തിന് ഗുകേഷിന്റെ കാലാള്‍ ചെക്ക്. ആനന്ദ് ഫിഡെ ലോക ചാമ്പ്യനാകുമ്പോള്‍ പ്രായം 31. ഗുകേഷിനാകട്ടെ കേവലം 18 ഉം!
ഇറാനിലെ ടെഹ്റാനില്‍ നടന്ന ലോകചെസ്സ് ചാപ്യന്‍ഷിപ്പിലായിരുന്നു ആനന്ദിന്റെ ആദ്യ ലോകകിരീടം. ടൂര്‍ണമെന്റില്‍ ഒരു തവണപോലും തോല്‍വി അറിയാതെയാണ് ആനന്ദ് കിരീടം നേടിയത്.
സിംഗപ്പൂരിലെ സന്തോസ ദ്വീപില്‍ ഗുകേഷാവട്ടെ രണ്ട് മത്സരങ്ങളില്‍ ലിറനോട് പരാജയപ്പെട്ടു. ഒന്നാം പോരാട്ടത്തിലും 12-ാം പോരാട്ടത്തിലുമായിരുന്നു ഡിങ് ലിറനോട് ഗുകേഷ് തോറ്റത്. മൂന്നാം പോരില്‍ ജയം പിടിച്ചു ഗുകേഷ് ശക്തമായ തിരിച്ചുവരവ് നടത്തി. പിന്നീട് തുടര്‍ സമനിലകള്‍ തുടരെ ഏഴ് പോരാട്ടങ്ങളാണ് ഒപ്പത്തിനൊപ്പമായത്. പിന്നീട് 11-ാം റൗണ്ട് മത്സരത്തില്‍ ഡിങ് ലിറനെതിരേ നിര്‍ണായക ജയം ഗുകേഷ് സ്വന്തമാക്കി. 12-ാം കൊമ്പുകോര്‍ക്കലില്‍ ജയം ഡിങ് ലിറനൊപ്പം.
സംഗപ്പൂരില്‍ പിറന്ന ലോക റിക്കാര്‍ഡ് കുറിക്കപ്പെട്ട മത്സരത്തിന് തുടക്കമിട്ടത് കഴിഞ്ഞ മാസം 25 മുതലാണ്. അന്ന് മുതല്‍ ഇന്നലെ വരെ ഓരോ ഭാരതീയനും കാത്തിരുന്നത് 19 ദിവസങ്ങള്‍. ഇന്നലെയും സമനിലയില്‍ അവസാനിച്ച് ലോകത്തിന്റെ കാത്തിരിപ്പിന് ഇനിയും നീട്ടേണ്ടെന്ന് ഡി. ഗുകേഷ് തീരുമാനിച്ചു. പുതിയ ജേതാവായി രാജാഭിഷേകത്തിന് യോഗ്യത നേടി. 12-ാം റൗണ്ട് മത്സരം ചൈനയുടെ ഡിങ് ലിറനെ തോല്‍പ്പിച്ച് ജേതാവായി.
അവസാന ഗെയിമില്‍ കറുത്ത കരുക്കളുമായി കളിച്ചാണ് നിലവിലെ ചാമ്പ്യനെ തോല്‍പ്പിച്ചതെന്നത് ഗുകേഷിന്റെ നേട്ടത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നു. ആകെ നടന്ന 14 ഗെയിമുകളില്‍ ഗുകേഷ് മൂന്നില്‍ വിജയിച്ചപ്പോള്‍ ഡിങ് ലിറന്‍ സ്വന്തമാക്കിയത് രണ്ട് മത്സരം. മറ്റെല്ലാ കളികളും സമനിലയില്‍ കലാശിച്ചു.
കളികളുടെ പട്ടികയിലാണ് ചെസ് ഉള്‍പ്പെടുന്നതെങ്കിലും ഇതൊരു കായിക വിനോദമല്ല. ഏകാഗ്രതയും ബുദ്ധിശക്തിയും സമന്വയിപ്പിച്ച് എതിരാളിയുടെ നീക്കങ്ങളെ മുന്‍കൂട്ടി കാണാനും അവയെ പ്രതിരോധിക്കാനും കരുക്കളെ വെട്ടിമാറ്റാനും കഴിയണം. എങ്കിലേ ചെസ്സില്‍ വിജയിച്ചു കയറാന്‍ കഴിയു. ഈ ലോകചാമ്പ്യന്‍ഷിപ്പില്‍ ഗുകേഷ് കറുപ്പും വെളുപ്പും കലര്‍ന്ന കളങ്ങളില്‍ കാണിച്ചതും അതുതന്നെയാണ്. അല്ലെങ്കില്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ ആദ്യ കളിയില്‍ തോറ്റശേഷം ഇങ്ങനെയൊരു തിരിച്ചുവരവ് എളുപ്പമല്ലല്ലോ. പ്രത്യേകിച്ചും നിലവിലെ ലോക ചാമ്പ്യനെതിരെ.
ആദ്യ കളി തോറ്റാണ് ഗുകേഷ് തുടങ്ങിയത്. രണ്ടാം കളി സമനിലയില്‍ പിരിഞ്ഞു. എന്നാല്‍ മൂന്നാം ഗെയിം വിജയച്ചതോടെ ഗുകേഷില്‍ ആത്മവിശ്വാസം കൂടി. എങ്കിലും തുടര്‍ന്നുള്ള ഏഴ് റൗണ്ടില്‍ ചിലതില്‍ ഗുകേഷിന് മുന്‍തൂക്കം ഉണ്ടായിരുന്നെങ്കിലും വിജയിക്കാന്‍ കഴിയാതെ സമനിലയിലായി. ഒടുവില്‍ 11-ാം റൗണ്ടില്‍ ഡിങ് ലിറന്റെ പ്രതിരോധം പൊട്ടിച്ച് വെറും 29 നീക്കത്തിനൊടുവില്‍ വിജയം ഗുകേഷ് സ്വന്തമാക്കി. എന്നാല്‍ 12-ാം റൗണ്ടില്‍ ഡിങ് ലിറന്‍ വിജയിച്ചതോടെ അവസാന രണ്ട് റൗണ്ടുകള്‍ നിര്‍ണായകമായി. 13-ാം റൗണ്ട് 68 നീക്കങ്ങള്‍ക്കൊടുവില്‍ സമനിലയില്‍ പിരിഞ്ഞതോടെ രണ്ടുപേര്‍ക്കും 6.5 പോയിന്റ് വീതമായി. ഇതോടെ ഇന്നലെത്തെ അവസാന റൗണ്ട് നിര്‍ണായകമായി.
ഇക്കൊല്ലം ഏപ്രിലില്‍ കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റിലെ 14 റൗണ്ട് നീണ്ട മത്സരത്തില്‍ അഞ്ച് വിജയവും എട്ടുസമനിലയും ഒരു തോല്‍വിയുമുള്‍പ്പെടെ ഒമ്പത് പോയിന്റ് നേടി കാന്‍ഡിഡേറ്റ്സ് ചെസ്സില്‍ ജേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഗുകേഷ് മാറിയിരുന്നു. അവിടെയും 22-ാം വയസ്സില്‍ ഈ നേട്ടം കൊയ്ത ഇതിഹാസതാരം ഗ്യാരി കാസ്പറോവിനെ തന്നെയാണ് ഗുകേഷ് മറികടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: