തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 വയസില്‍ നിന്നും 60 ആക്കി ഉയര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം അറുപത് ആയി ഉയര്‍ത്തണമെന്ന ഭരണപരിഷ്‌കാര കമ്മിഷന്റെ നിര്‍ദേശം നേരത്തെ തള്ളിയിരുന്നു.
രണ്ടാഴ്ച കഴിയുംമുമ്പേ ആണ് സിപിഎം ആശ്രിതരെ കുത്തിനിറച്ച നോര്‍ക്ക റൂട്ട്‌സിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.
122 പൊതുമേഖലാ സ്ഥാപനങ്ങളില്‍ കെഎസ്ഇബിയും കെഎസ്ആര്‍ടിസിയും വാട്ടര്‍ അതോറിറ്റിയും ഒഴികെയുള്ള പൊതുമേഖലാ സ്ഥാപങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി 2022 ഒക്ടോബര്‍ 29ന് ധനവകുപ്പ് ഇറക്കിയ ഉത്തരവ് ഡിവൈഎഫ്‌ഐ പ്രതിഷേധത്തെത്തുടര്‍ന്ന് റദ്ദാക്കിയിരുന്നു. അന്ന് പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ ഉത്തരവ് പിന്‍വലിച്ചെങ്കിലും വ്യാപക പ്രതിഷേധം ഉണ്ടാകാത്തവിധം ഓരോ സ്ഥാപനങ്ങളിലായി പെന്‍ഷന്‍ പ്രായവര്‍ധന നടപ്പാക്കലെന്ന തന്ത്രമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
കൊച്ചി- ബെംഗളൂരു ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ (കെബിഐസി) പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പാലക്കാട്ട് പുതുശ്ശേരിയിലെ 105.2631 ഏക്കര്‍ ഭൂമി കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കൈമാറാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. സുപ്രീംകോടതിയിലെ സ്റ്റാന്‍ഡിങ് കൗണ്‍സലായ ഹര്‍ഷദ് വി. ഹമീദിന് പുനര്‍നിയമനം നല്‍കും. സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന് 175 കോടി രൂപയ്‌ക്കുള്ള അധിക സര്‍ക്കാര്‍ ഗ്യാരണ്ടി 15 വര്‍ഷത്തേക്ക് അനുവദിക്കും. കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിന്റെയും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെയും സ്‌പെഷ്യല്‍ ഓഫീസറായ കെ.ജെ. വര്‍ഗീസിന്റെ നിയമന കാലാവധി 2025 ആഗസ്ത് 31 വരെ നീട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: