മലപ്പുറം:പൊന്നാനിയില്‍ പ്രവാസിയായ മണല്‍തറയില്‍ രാജീവിന്റെ വീട്ടിലെ 350 പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ച കേസില്‍ മൂന്നു പ്രതികള്‍ പിടിയില്‍. പൊന്നാനി സ്വദേശികളായ സുഹൈല്‍, നാസര്‍ പാലക്കാട് സ്വദേശി മനോജ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ഏപ്രില്‍ മാസം 13നാണ് കവര്‍ച്ചയുടെ വിവരം പുറത്തറിഞ്ഞത്. കവര്‍ന്ന സ്വര്‍ണം കണ്ടെടുക്കാനുള്ള ശ്രമം തുടരുന്നതായി പൊലീസ് അറിയിച്ചു.
വീട്ടിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് നഷ്ടമായത്. രാജീവും കുടുംബവും വിദേശത്താണ് താമസിക്കുന്നത്. വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് കവര്‍ച്ച വിവരം മനസിലാക്കി വീട്ടുകാരെയും പൊലീസുകാരെയും അറിയിച്ചത്. സംഭവത്തില്‍ പൊന്നാനി പൊലീസ് അന്വേഷണം ആരംഭിച്ചു.
ദുബായില്‍ താമസിക്കുന്ന രാജീവും കുടുബവും മാര്‍ച്ച് മാസം അവസാനമാണ് നാട്ടില്‍ വന്ന് തിരിച്ച് പോയത്. വീട് വൃത്തിയാക്കാനായി എത്തിയ ജോലിക്കാരിയാണ് വീടിന്റെ പുറക് വശത്തെ ഗ്രില്ല് പൊട്ടിച്ച നിലയില്‍ കണ്ടത്. അകത്ത് കയറിയപ്പോള്‍ മുറികളും അലമാരകളും തുറന്നിട്ട നിലയില്‍ കാണുകയായിരുന്നു. ഇവര്‍ വിവരം അറിയിച്ച പ്രകാരം ബന്ധുക്കളെത്തി രാജീവിനെ വിളിച്ച് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് പരിശോധനയിലാണ് ലോക്കറില്‍ സൂക്ഷിച്ച രണ്ട് കോടിയോളം രൂപ വില വരുന്ന 350 പവനോളം സ്വര്‍ണം മോഷണം പോയതായി വെളിവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: