അഹമ്മദാബാദ് ; ഹിന്ദു യുവാക്കളുടെ പേര് പറഞ്ഞ് പെൺകുട്ടികളെ ലൗ ജിഹാദിൽ കുടുക്കുന്നവർക്കെതിരെ നടപടി ശക്തമാക്കുമെന്ന് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സാംഘ്വി . ഇത്തരത്തിൽ പിടിയിലാവുന്നവരെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തിൽ അഹമ്മദാബാദിൽ നടത്തിയ ഭൂമി പൂജയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .ഹിന്ദുത്വം ഒരു മതം മാത്രമല്ല സംസ്‌കാരമാണ് . ലോകത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പ്രത്യയശാസ്ത്രമാണിത് .
ലൗ ജിഹാദ് എന്ന് നമ്മൾ അറിയപ്പെടുന്നതിന് ലോകത്ത് വ്യത്യസ്ത പേരുകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലൗ ജിഹാദിനെതിരെ കർശന നടപടിയുമായി പൊലീസ് മുന്നോട്ട് പോകണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. പ്രണയത്തിൽ കുടുക്കി മതം മാറ്റാനായി പെൺമക്കളെ ഉപദ്രവിച്ചാൽ ആരെയും വെറുതെ വിടില്ല. ഒവൈസിക്ക് തന്റെ മതത്തിന്റെ സംരക്ഷണത്തിനായി സംസാരിക്കാൻ കഴിയുമെങ്കിൽ, എനിക്ക് എന്റെ മതത്തിലെ പെൺമക്കളുടെ സുരക്ഷയെക്കുറിച്ചും പറയാം .
ലൗ ജിഹാദിന്റെ ചില കേസുകളിൽ പരാതിപ്പെടാൻ പോലും രക്ഷിതാക്കൾ എത്തിയിരുന്നില്ല. എന്നാൽ, ഇത്തരം കേസുകളിൽ പലയിടത്തുനിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ച് പെൺകുട്ടികളെ വീട്ടിലേക്ക് തിരിച്ചയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: