മുംബൈ: 2012ല്‍ നിരത്തില്‍ ഇറങ്ങിയ ബുഹു ഉദ്ദേശ്യ കാറാണ് (മള്‍ട്ടിപര്‍പ്പസ് കാര്‍) മാരുതിയുടെ എര്‍ട്ടിഗ. ഇപ്പോഴും എര്‍ട്ടിഗയ്ക്ക് നല്ല ഡിമാന്‍റാണ്. കാരണം ഏഴ് സീറ്റര്‍ കാറാണിത്, മൈലേജാണെങ്കില്‍ ലിറ്ററിന് 25 കിലോമീറ്റര്‍ ലഭിയ്‌ക്കും.
എന്നാല്‍ ഈ ഡിസംബറിൽ എര്‍ട്ടിഗയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തി മുഖം മിനുക്കി ഏറെ പുതുമകളോടെ റെനോ ട്രൈബര്‍ എന്ന ബഹുഉദ്ദേശ്യ കാര്‍ എത്തിയിരിക്കുന്നു. റെനോ ഇന്ത്യയുടെ 7 സീറ്റർ കാറായ റെനോ ട്രൈബര്‍ മാരുതി എർട്ടിഗയോടാണ് മത്സരിക്കുന്നത്. 2019ല്‍ ആണ് ഇന്ത്യയില്‍ ആദ്യമായി റെനോ ട്രൈബര്‍ എത്തിയതെങ്കിലും പോരായ്മകള്‍ നികത്തി പരിഷ്കാരങ്ങളോടെ പല കുറി റെനോ ട്രൈബര്‍ വീണ്ടും വീണ്ടുമെത്തി. ഇപ്പോള്‍ ഇന്ത്യയില്‍ വിജയകരമായ അഞ്ച് വര്‍ഷങ്ങള്‍ ട്രൈബര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
7 സീറ്റർ ആണെങ്കിലും, മാരുതിയുടെ സ്വിഫ്റ്റ്, ബലേനോ തുടങ്ങിയ കാറുകളേക്കാൾ വില വളരെ കുറവാണ് എന്നതാണ് പ്രത്യേകത.മാരുതിയുടെ എംപിവി ആയ എര്‍ട്ടിഗയുടെ വില 8.69 ലക്ഷം മുതല്‍ 13.03 ലക്ഷം വരെയാണ്.
എന്നാല്‍ റെനോ ട്രൈബറിന്റെ എക്‌സ് ഷോറൂം വില ആറ് ലക്ഷം മുതൽ 8.98 ലക്ഷം രൂപ വരെ മാത്രമാണ്.
ഡിസംബര്‍ മാസത്തില്‍ ട്രൈബറിൽ 60,000 രൂപ വരെയുള്ള ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.
സ്റ്റൈലിഷ് ഫാബ്രിക് അപ്ഹോൾസ്റ്ററിയും പൂർണമായും ഡിജിറ്റൽ വൈറ്റ് എൽഇഡി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും , ക്രോം വളയങ്ങളോടുകൂടിയ എച്ച്വിഎസി നോബുകളും, കറുത്ത ഉള്‍ ഡോർ ഹാൻഡിലുകളും കാറിനെ സ്റ്റൈലിഷ് ആക്കുന്നു. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമാണ് ഈ കാറിനുള്ളത്. മൗണ്ടഡ് കൺട്രോളുകളുള്ള സ്റ്റിയറിംഗ്, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, എല്‍ഇഡി ഡിആര്‍എല്‍ ഉള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ തുടങ്ങി നിരവധി മികച്ച സവിശേഷതകൾ ഇതിൽ ഉൾപ്പെടുന്നു.
സുരക്ഷയ്‌ക്കായി, ഡ്രൈവർക്കും യാത്രക്കാർക്കും സൈഡ് എയർബാഗുകൾ ഉൾപ്പെടുന്നു. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ട്രൈബറിന് കരുത്തേകുന്നത്. ഈ പെട്രോൾ എഞ്ചിൻ പരമാവധി 71 എച്ച്പി കരുത്തും 96 ന്യൂട്ടൺ മീറ്റർ ടോർക്കും സൃഷ്ടിക്കുന്നു. 5-സ്പീഡ് മാനുവൽ ഗിയർബോക്സും എഎംടിയുമായാണ് എഞ്ചിൻ വരുന്നത്. 18 മുതൽ 19 കിലോമീറ്റർ വരെയാണ് ഇതിന്റെ മൈലേജ്. ഇതിന്റെ വീൽബേസ് 2,636 എംഎം ആണ്, ഗ്രൗണ്ട് ക്ലിയറൻസ് 182 എംഎം ആണ്.
കൂടുതല്‍ യാത്രക്കാരെയും ലഗേജും ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് എംപിവി എന്ന് വിളിക്കപ്പെടുന്ന ബഹുദോദ്ദേശ്യ കാറുകള്‍ നിര്‍വ്വഹിക്കുന്നത്. കൂടുതല്‍ സീറ്റ് നിരകള്‍, കുടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാനുള്ള കഴിവ്, കാലിനും തലയ്‌ക്കും ചുറ്റും നല്ല സ്പേസ് ഇതൊക്കെയാണ് എംപിവിയുടെ ഗുണം. അതേ സമയം ലഗേജും നല്ലതുപോലെ കയറ്റുകയും ചെയ്യാനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക