ന്യൂദല്‍ഹി: രാജ്യത്തെ യുവാക്കളുടെ പാതയിലെ തടസ്സങ്ങൾ നീക്കാൻ കേന്ദ്രം പരിഷ്കാരങ്ങൾ കൊണ്ടുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിന്റെ (എസ്ഐഎച്ച്) ഗ്രാൻഡ് ഫിനാലെയിൽ ഇന്നൊവേറ്ററുകളുമായുള്ള സംവാദത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തിന്റെ വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിന് യുവാക്കൾ ഇന്ന് ഓണർഷിപ്പ് (ഉടമസ്ഥാവകാശം) വളർത്തിയെടുക്കുകയാണെന്നും മോദി പറഞ്ഞു.
“ഇന്ത്യയുടെ കരുത്ത് അതിന്റെ നൂതന യുവത്വവും സാങ്കേതിക ശക്തിയുമാണ്. ശാസ്ത്രീയ മനോഭാവം വളർത്തുന്നതിനായി ഞങ്ങൾ ഒരു പുതിയ ദേശീയ വിദ്യാഭ്യാസ നയം അവതരിപ്പിച്ചു. പരിഷ്കാരങ്ങൾ കൊണ്ടുവന്ന് രാജ്യത്തെ യുവജനങ്ങളുടെ പാതയിലെ തടസ്സങ്ങൾ സർക്കാർ നീക്കുകയാണ്,” പ്രധാനമന്ത്രിയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിന്റെ ഏഴാം പതിപ്പ് രാജ്യവ്യാപകമായി 51 നോഡൽ കേന്ദ്രങ്ങളിൽ ബുധനാഴ്ച ആരംഭിച്ചു. സോഫ്റ്റ്വെയർ പതിപ്പ് 36 മണിക്കൂർ നിർത്താതെ പ്രവർത്തിക്കും. അതേസമയം ഹാർഡ്വെയർ പതിപ്പ് ഡിസംബർ 11 മുതൽ 15 വരെ തുടരും.
മുൻ പതിപ്പുകൾ പോലെ, വിദ്യാർഥി ടീമുകൾ മന്ത്രാലയങ്ങളോ വകുപ്പുകളോ വ്യവസായങ്ങളോ നൽകുന്ന പ്രശ്ന പ്രസ്താവനകളിൽ പ്രവർത്തിക്കും അല്ലെങ്കിൽ ദേശീയ പ്രാധാന്യമുള്ള മേഖലകളുമായി ബന്ധിപ്പിച്ചിട്ടുള്ള 17 തീമുകളിൽ ഏതെങ്കിലുമൊന്നിനെതിരെ സ്റ്റുഡൻ്റ് ഇന്നൊവേഷൻ വിഭാഗത്തിന് കീഴിൽ അവരുടെ ആശയങ്ങൾ സമർപ്പിക്കും.
ആരോഗ്യ സംരക്ഷണം, വിതരണ ശൃംഖലയും ലോജിസ്റ്റിക്സും, സ്മാർട്ട് സാങ്കേതികവിദ്യകൾ, പൈതൃകവും സംസ്കാരവും, സുസ്ഥിരത, വിദ്യാഭ്യാസവും നൈപുണ്യ വികസനവും, ജലം, കൃഷിയും ഭക്ഷണവും, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, ദുരന്തനിവാരണം എന്നിവയാണ് ഈ മേഖലകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: