Entertainment

ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ ഗായിക ആരെന്നറിയമോ ? ശ്രേയാഘോഷാലോ, സുനീതി ചൗ:ഹാനോ അല്ല, പിന്നെ ആരാണ്?

ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ ഗായിക ആരെന്നറിയമോ? പലരും ധരിച്ചിരിക്കുന്നത് പോലെ അത് ഒരു പാട്ടിന് 25 ലക്ഷം വാങ്ങുന്ന ശ്രേയ ഘോഷാലോ 18 മുതല്‍ 20 ലക്ഷം വരെ വാങ്ങുന്ന സുനീതി ചൗഹാനോ അല്ല. പക്ഷെ ഇന്ത്യയിലെ ഏറ്റവും ധനികയായ ഗായിക ഇവരാരുമല്ല.

Published by

മുംബൈ: ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ ഗായിക ആരെന്നറിയമോ? പലരും ധരിച്ചിരിക്കുന്നത് പോലെ അത് ഒരു പാട്ടിന് 25 ലക്ഷം വാങ്ങുന്ന ശ്രേയ ഘോഷാലോ 18 മുതല്‍ 20 ലക്ഷം വരെ വാങ്ങുന്ന സുനീതി ചൗഹാനോ ആണെന്നാണ്. പക്ഷെ ഇന്ത്യയിലെ ഏറ്റവും ധനികയായ ഗായിക ഇവരാരുമല്ല.

ഇന്ത്യയിലെ ഏറ്റവും വലിയ സംഗീത റെക്കോഡ് ലേബലായ ടി-സീരീസ് നിയന്ത്രിക്കുന്ന കുമാര്‍ കുടുംബത്തില്‍ നിന്നുള്ള ഗായികയാണ് ഏറ്റവും സമ്പന്ന. തുള്‍സി കുമാര്‍ എന്ന ഈ ഗായികയാണ് ഇന്ത്യയിലെ ഏറ്റവും ധനികയായ ഗായിക. എന്നാല്‍ ബോളിവുഡിലെ സജീവ ഗായികയൊന്നുമല്ല തുള്‍സി.

ഭൂല്‍ ഭുലയ്യ തുടങ്ങി പല ഹിന്ദി സിനിമകളിലും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. സംഗീത ആല്‍ബങ്ങള്‍ ആണ് തുള്‍സികുമാറിനെ പ്രശസ്തയാക്കിയത്. ഭക്തിഗാനങ്ങളും ആലപിക്കാറുണ്ട്. തുള്‍സിയുടെ ആസ്തി ഏകദേശം 210 കോടി രൂപയാണ്.

ടി സീരീസ് സ്ഥാപകനായ ഗുല്‍ഷന്‍ കുമാറിന്റെ മകളാണ് തുള്‍സി കുമാര്‍.  കുടുംബത്തിന്റെ ബിസിനസില്‍ നിന്നുള്ള വരുമാനമാണ് തുള്‍സിയുടെ ആസ്തിയില്‍ പ്രതിഫലിച്ചിരിക്കുന്നത്. ടി സീരീസിന്റെ  ഇപ്പോഴത്തെഎംഡിയായ ഭൂഷണ്‍ കുമാറിന്റെ സഹോദരിയാണ് തുള്‍സി കുമാര്‍. . കിഡ് സ് ഹട്ട് എന്ന യൂട്യൂബ് ചാനലിന്റെ ഉടമ കൂടിയാണ് തുള്‍സി കുമാര്‍. നഴ്സറി ഗാനങ്ങളും മറ്റും ആണ് ഈ യൂട്യൂബ് ചാനലില്‍ ഉള്ളത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക