ഇസ്ലാമാബാദ് : ബോളിവുഡ് നടി സൊണാലി ബിന്ദ്രയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ വിശദീകരണവുമായി മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ഇരുവരും തമ്മിൽ പ്രണയബന്ധമുണ്ടെന്ന് നേരത്തെ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ അഫ്രീദി ഈ അഭ്യൂഹങ്ങൾ നിഷേധിച്ചു. അവയെ ‘ തെറ്റായ ഊഹാപോഹങ്ങൾ ‘ എന്നാണ് അഫ്രീദി വിശേഷിപ്പിച്ചത്.
അടുത്തിടെ ഒരു ഉറുദു കോൺഫറൻസിൽ പങ്കെടുക്കുന്നതിനിടെ അഫ്രീദിയോട് ഇതിനെ പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു . ‘ ഞാനിപ്പോൾ മുത്തച്ഛനാണെന്നും ഈ പഴയ കിംവദന്തികളോട് പ്രതികരിക്കേണ്ട കാര്യമില്ലെന്നും ‘ അദ്ദേഹം വ്യക്തമാക്കി. ബോളിവുഡും ക്രിക്കറ്റും തമ്മിലുള്ള ബന്ധം പലപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ടെങ്കിലും അവയെല്ലാം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ ഷാഹിദ് അഫ്രീദി, ഷൊയ്ബ് അക്തർ എന്നിവരുമായി സൊണാലി ബേന്ദ്രയ്‌ക്ക് ബന്ധമുണ്ടെന്ന് നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ രണ്ട് ക്രിക്കറ്റ് താരങ്ങളും ഇത് നിഷേധിച്ചു. ഗോൾഡി ബെഹലിനെ വിവാഹം കഴിച്ച സൊണാലി ബിന്ദ്രെ ഇപ്പോൾ സ്വസ്ഥമായി കുടുംബജീവിതം നയിക്കുകയാണ്.
പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ഓൾറൗണ്ടറായാണ് ഷാഹിദ് അഫ്രീദി അറിയപ്പെടുന്നത്. ഏകദിനത്തിൽ 8064 റൺസും 395 വിക്കറ്റുകളും നേടിയിട്ടുണ്ട്. പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: