തിരുവനന്തപുരം: കൈരളി ചാനലില്‍ ഓഹരിയെടുത്ത സഖാക്കളോടു മാനേജ്മെന്റ് ചെയ്തത് കൊടുംചതി. കൈരളി ഓഹരിയുടമകളുടെ അനന്തരാവകാശികള്‍ ഓഹരികള്‍ മാറ്റിയെടുക്കാനായി സ്ഥാപനത്തെ സമീപിക്കുമ്പോഴാണ് ചതി വെളിപ്പെടുന്നത്.
2000 ല്‍ ആരംഭിച്ച കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം പല തവണ നോട്ടീസ് നല്‍കിയിട്ടും ഇതേ വരെ നടപടിയുണ്ടായിട്ടില്ല.
അതിനാല്‍ ഓഹരിയുടമകള്‍ക്ക് ഓഹരി വില്പന നടത്താന്‍ മാര്‍ഗമില്ല. കൈരളി സ്ഥാപനം ഓഹരികള്‍ തിരികെ വാങ്ങാനും തയാറല്ല. ഓഹരിയുടമകള്‍ സ്വയം ഓഹരി വാങ്ങാന്‍ താല്പര്യമുള്ളവരെ കണ്ടെത്തി വില്‍ക്കണമെന്ന അസാധ്യമായ നിബന്ധനയാണു നിലവിലുള്ളത്.
കമ്പനി ആരംഭിച്ച് 24 വര്‍ഷത്തിനിടെ ആകെ ലാഭവിഹിതം നല്‍കിയിട്ടുള്ളത് ഒരിക്കല്‍ 2012 ല്‍ മാത്രം. അതും ഓഹരി ഒന്നിനു തുച്ഛമായ ഒരു രൂപ നിരക്കില്‍.
കമ്പനി നിയമ പ്രകാരം ജനറല്‍ ബോഡി യോഗം നിക്ഷേപകരെ അറിയിക്കണം എന്നുണ്ടെങ്കിലും അങ്ങനെ ചെയ്യാറില്ല. മാനേജ്മെന്റുമായി അടുപ്പമുള്ള കുറച്ചു പേര് ചേര്‍ന്ന് യോഗം ചേര്‍ന്ന് നഷ്ടക്കണക്കുകള്‍ അവതരിപ്പിക്കുകയാണ് പതിവ് രീതി.
അതിനിടെ 2017 ല്‍ ജനറല്‍ ബോഡിയില്‍ പാസാക്കിയ പ്രമേയത്തില്‍ 1000 ഓഹരിയില്‍ താഴെ വാങ്ങിയവരെ നിയമങ്ങള്‍ക്ക് വിരുദ്ധമായി നിഷ്ക്രിയരാക്കി. 10 രൂപ വിലയുള്ള 1000 ഓഹരികള്‍ ഒരു ഓഹരിയായി നിശ്ചയിച്ചുള്ള തീരുമാനത്തിനു നിയമ സാധുതയില്ല.
1000 ഓഹരികളില്‍ താഴെ ഓഹരിയുള്ളവര്‍ വേണമെങ്കില്‍ കൈരളി ട്രസ്റ്റിലേക്ക് അതു സംഭാവന ചെയ്യാം. പ്രതിഫലം ലഭിക്കുകയുമില്ല.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഇടതു സംഘടനകളില്‍ അംഗമായിരുന്നവരെ നിര്‍ബന്ധിതമായി ഓഹരി എടുപ്പിച്ചിരുന്നു. അവരുടെ മക്കളാണ് ഇപ്പോള്‍ ഓഹരി വിറ്റു കാശാക്കാനായി കൈരളിയെ സമീപിക്കുന്നത്. ഇങ്ങനെ 1500, 2500 എന്നിങ്ങനെ ഓഹരികള്‍ എടുത്തവരുടെ 500 ഓഹരികള്‍ നിഷ്ക്രിയമായി. 1000 ഓഹരിയില്‍ താഴെയുള്ളവയ്ക്ക് വിലയില്ലാത്ത സ്ഥിതി.
സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കാതെ ഓഹരി ഉടമകളെ മുഴുവന്‍ വഞ്ചിച്ചിരിക്കുകയാണ് സി.പി.എം.
കമ്പനിയെ സ്ഥിരം നഷ്ടക്കണക്കില്‍ നിര്‍ത്താനായി എം.ഡി. ജോണ്‍ ബ്രിട്ടാസും പിബി അംഗം എ.വിജയരാഘവനും മാത്രം ഡയറക്ടര്‍മാരായി എം സി എല്‍ െ്രെപവറ്റ് ലിമിറ്റഡ്, കൈരളി ടെലിവിഷന്‍ െ്രെപവറ്റ് ലിമിറ്റഡ് സ്വകാര്യ കമ്പനികളും രൂപീകരിച്ചു. ഓഹരി ഉടമകളെ അറിയിക്കാതെയാണ് നിയമവിരുദ്ധമായി ഉപകമ്പനികള്‍ തുടങ്ങിയത്. പരസ്യ, ഇവന്റ് വരുമാനം സ്വകാര്യ കമ്പനികളിലേക്ക് തിരിച്ചു വിടുന്നതിനാല്‍ കൈരളിയെ നഷ്ടത്തില്‍ നിലനിര്‍ത്തി ഓഹരിയുടമകളെ ലാഭവിഹിതം നല്‍കാതെ വഞ്ചിക്കുന്നു. ഈ സ്വകാര്യ കമ്പനികളുടെ വരുമാനം പാര്‍ട്ടിക്കാണെന്നു തെറ്റിധരിപ്പിച്ച് എം ഡി പോക്കറ്റിലാക്കുന്നു എന്ന ആരോപണവുമുണ്ട്. ഗള്‍ഫ് പരസ്യ വരുമാനം കിട്ടുന്ന കൈരളി അറേബ്യ കമ്പനിയും ബ്രിട്ടാസിന്റെ പേരിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: