ന്യൂദൽഹി: ജോർജ്ജ് സോറോസും നെഹ്‌റു-ഗാന്ധി കുടുംബവും തമ്മിലുള്ള ബന്ധം ഫോറം ഓഫ് ഡെമോക്രാറ്റിക് ലീഡേഴ്‌സ് – ഏഷ്യ പസഫിക് (എഫ്‌ഡിഎൽ-എപി) സഹപ്രസിഡൻ്റ് എന്ന നിലയിൽ സോണിയാ ഗാന്ധിയുടെ റോളിന് അപ്പുറമാണ് എന്നാരോപിച്ച് ബിജെപി. പത്ര റിപ്പോർട്ടുകൾ ഉദ്ധരിച്ച് തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് ബിജെപി ഇക്കാര്യം പോസ്റ്റ് ചെയ്തിരിക്കുന്നത്.
നെഹ്‌റു-ഗാന്ധി കുടുംബം തങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക സംരംഭങ്ങൾക്ക് പ്രയോജനം ചെയ്യുന്നതിന് വേണ്ടി ആഗോള പവർ നെറ്റ്‌വർക്കുകളുമായി ഒത്തുചേരുന്നതിന് ഇന്ത്യയുടെ തന്ത്രപരമായ താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്തിരിക്കാമെന്നും ബിജെപി ആരോപിച്ചു.
“സോറോസിനെപ്പോലെ ഹംഗേറിയക്കാരിയായ ഫോറി നെഹ്‌റു ജവഹർലാൽ നെഹ്‌റുവിന്റെ ബന്ധുവായ ബികെ നെഹ്‌റുവിനെ വിവാഹം കഴിച്ചു. അവരെ മുൻ കോൺഗ്രസ് പ്രസിഡൻ്റും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ അമ്മായിയാക്കി. ഫോറി നെഹ്‌റുവിനെ സന്ദർശിക്കുകയും അവരുമായി ദീർഘമായ കത്തിടപാടുകൾ നടത്തുകയും ചെയ്തതായി സോറോസ് രേഖപ്പെടുത്തിയിട്ടുണ്ട്. ബി കെ നെഹ്‌റു യുഎസിലെ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിച്ച കാലം മുതലാണ് അവരുടെ സൗഹൃദം ആരംഭിക്കുന്നത്,” – പോസ്റ്റിൽ ബിജെപി കുറിച്ചു.
കൂടാതെ നെഹ്‌റു-ഗാന്ധി കുടുംബം തങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക, സംരംഭകത്വ ആവശ്യങ്ങൾക്കും താൽപ്പര്യങ്ങൾക്കും പ്രയോജനം ലഭിക്കുന്നതിനായി ദശാബ്ദങ്ങളായി ഇന്ത്യയുടെ തന്ത്രപരമായ താൽപ്പര്യങ്ങളിൽ എത്രത്തോളം വിട്ടുവീഴ്ച ചെയ്തിരിക്കാമെന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഇത് ഉയർത്തുന്നുവെന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക