Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭാരതത്തിന്റെ ഭാവിയുടെ ഇഴകള്‍ നെയ്യുന്ന ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ്

Janmabhumi Online by Janmabhumi Online
Dec 11, 2024, 08:52 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

ഗിരിരാജ് സിങ്
കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രി

”പരിവര്‍ത്തന്‍ ഹീ സന്‍സാര്‍ കാ നിയം ഹേ” – മാറ്റം പ്രപഞ്ച നിയമമാണ്. ഈ കരുത്തുറ്റ സന്ദേശത്തിന് അനുസൃതമായി, മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഭാരതത്തിന്റെ തുണിത്തര പാരമ്പര്യം രൂപാന്തരപ്പെടുകയാണ്. ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ് കേവലം തുണിത്തരങ്ങളുമായി മാത്രം ബന്ധപ്പെട്ടതല്ല; സ്വപ്‌നങ്ങള്‍ നെയ്യുന്നതിനും ഭാവി സുരക്ഷിതമാക്കുന്നതിനും 140 കോടി ഭാരതീയര്‍ക്ക് സുസ്ഥിരമായ നാളെ രൂപപ്പെടുത്തുന്നതിനും കൂടിയുള്ളതാണ്. ഇന്ന്, രാജ്യത്തെ ടെക്‌നിക്കല്‍ ടെക്‌സ്റ്റൈല്‍സ് മേഖല ജീവിതങ്ങളില്‍ വിപ്ലവം സൃഷ്ടിക്കുന്നതെങ്ങനെയെന്ന് ഞാന്‍ അഭിമാനത്തോടെ പങ്കുവയ്‌ക്കുകയാണ്. പാക്ക്‌ടെക്, ഇന്‍ഡുടെക്, മൊബൈല്‍ടെക്, ക്ലോത്‌ടെക്, ഹോംടെക്, മെഡിടെക്, അഗ്രോടെക്, ബില്‍ഡ്‌ടെക്, പ്രോടെക്, ജിയോടെക്, സ്പോര്‍ട്ടെക്, ഓക്കോടെക് തുടങ്ങിയ 12 പ്രത്യേക വിഭാഗങ്ങളില്‍ ഓരോന്നും മികച്ച അവസരങ്ങളാണു വാഗ്ദാനം ചെയ്യുന്നത്.

25 ശതകോടി ഡോളര്‍ മൂല്യമുള്ളതും 2030 ഓടെ 40 ശതകോടി ഡോളര്‍ കവിയുമെന്നു പ്രതീക്ഷിക്കുന്നതുമായ ലോകത്തിലെ അഞ്ചാമത്തെ വലിയ ടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈല്‍ വിപണി എന്ന നിലയില്‍, ഭാരതം ശ്രദ്ധേയമായ കയറ്റുമതി വളര്‍ച്ച കൈവരിച്ചു. 2014ല്‍ പൂജ്യത്തിനടുത്ത് എന്ന നിലയില്‍നിന്ന് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് ശതകോടി ഡോളറായി ഉയര്‍ന്നു. 2030-ഓടെ 10 ശതകോടി ഡോളറാണ് ലക്ഷ്യമിടുന്നത്. പാക്ക്‌ടെക്, ഇന്‍ഡുടെക്, മൊബൈല്‍ടെക് എന്നിവ കയറ്റുമതിയുടെ 70ശതമാനം വരും. ഇത് രാജ്യത്തിന്റെ ഉല്‍പ്പാദനശക്തി ഉയര്‍ത്തിക്കാട്ടുന്നു. അതേസമയം ബില്‍ഡ്‌ടെക് മേഖലയിലെ 229 ശതമാനം വളര്‍ച്ച പ്രത്യേക മേഖലകളിലെ വൈദഗ്ധ്യം പ്രകടമാക്കുന്നു. മുന്നോട്ടുള്ള പാതയില്‍, ബില്‍ഡ്‌ടെക്, മെഡിടെക്, അഗ്രോടെക്, വളര്‍ന്നുവരുന്ന മറ്റു മേഖലകള്‍ എന്നിവയുള്‍പ്പെടെ മറ്റു സാങ്കേതിക ടെക്‌സ്‌റ്റൈല്‍ വിഭാഗങ്ങളിലുടനീളം കയറ്റുമതി വിപുലീകരിക്കാനും ഗവേഷണവും വികസനവും, സംരംഭകത്വം, സുസ്ഥിര സമ്പ്രദായങ്ങള്‍ എന്നിവയിലൂടെ ആഭ്യന്തര ആവശ്യകത ഉത്തേജിപ്പിക്കാനും രാജ്യം പദ്ധതിയിടുന്നു. സമൃദ്ധമായ മാനവവിഭവശേഷിയും വര്‍ധിച്ചുവരുന്ന അസംസ്‌കൃത വസ്തുക്കളുടെ വിതരണവും കാരണം, ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ് രാജ്യത്തിന്റെ ഭാവിക്ക് സുസ്ഥിരവും പ്രായോഗികവുമായ മാര്‍ഗമായിരിക്കും.

സ്വയംപര്യാപ്തമാകുക എന്ന നമ്മുടെ രാജ്യത്തിന്റെ ലക്ഷ്യത്തെ പിന്തുണയ്‌ക്കുന്നതിന്, നൈലോണ്‍, കാര്‍ബണ്‍ ഫൈബര്‍, ഹൈ-സ്പെഷ്യാലിറ്റി ഫൈബറുകള്‍, അള്‍ട്രാ-ഹൈ-മോളിക്യുലാര്‍- വെയ്റ്റ് പോളിയെത്തിലീന്‍ തുടങ്ങിയ നിര്‍ണായക അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി ആശ്രിതത്വം കുറയ്‌ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രതിരോധ-എയ്‌റോസ്പേസ് മേഖലകളെ ഉത്തേജിപ്പിക്കുന്നതിന് സെമികണ്ടക്ടറുകളില്‍ സ്വയംപര്യാപ്തത നേടാന്‍ ഭാരതം പ്രവര്‍ത്തിക്കുന്നതുപോലെ, ടെക്നിക്കല്‍ ടെക്‌സ്റ്റൈല്‍ മേഖലയിലും അതിനായി നാം ആഗ്രഹിക്കുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ 1480 കോടി രൂപയുടെ പിന്തുണയോടെ ദേശീയ ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ് ദൗത്യം (ചഠഠങ) ആരംഭിച്ചു. ഈ സംരംഭം ഇതിനകം 509 കോടി രൂപയുടെ 168 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. 12 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 5.79 കോടി രൂപയുടെ ധനസഹായവും നല്‍കി.

രണ്ടര വര്‍ഷത്തിനുള്ളില്‍ ടി100 കാര്‍ബണ്‍ ഫൈബറിന്റെ ആഭ്യന്തര ഉത്പാദനത്തിലൂടെ സുപ്രധാന നാഴികക്കല്ല് നമ്മെ കാത്തിരിക്കുന്നു. ഇത് നിര്‍ണായക പ്രതിരോധ-എയ്‌റോസ്പേസ് ആപ്ലിക്കേഷനുകളിലെ നമ്മുടെ ഇറക്കുമതി ആശ്രിതത്വം ഗണ്യമായി കുറയ്‌ക്കും. ഇറക്കുമതി ചെയ്ത നെയ്‌ത്ത് ഇതര സാമഗ്രികള്‍, കാര്‍ബണ്‍ ഫൈബര്‍, ഹൈ-സ്പെഷ്യാലിറ്റി ഫൈബറുകള്‍, നൈലോണ്‍ എന്നിവയെ ആശ്രയിക്കുന്നതു കുറയ്‌ക്കുകയാണ് ലക്ഷ്യം. 2025-26 സാമ്പത്തിക വര്‍ഷത്തോടെ ഭാരതം ആഭ്യന്തര കാര്‍ബണ്‍ ഫൈബര്‍ ഉത്പാദനം ആരംഭിക്കും. ഇതു സ്വയംപര്യാപ്തതയിലേക്കുള്ള നിര്‍ണായക ചുവടുവയ്പായിരിക്കും.

ടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈല്‍സിന്റെ പരിവര്‍ത്തന ശക്തിയാണ് കാര്‍ഷിക മേഖല പ്രകടമാക്കുന്നത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ 5 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ, 567 ദശലക്ഷം ഡോളറിലധികം കയറ്റുമതിയാണ് നൂതന അഗ്രോടെക്‌സ്റ്റൈലുകള്‍ക്കുള്ളത്. നൂതന തണല്‍ വലകളും കമ്പോസ്റ്റ് പായകളും ഉപയോഗിക്കുന്ന കര്‍ഷകനെ നോക്കിയാല്‍, വിളവ് 30-40ശതമാനം വര്‍ധിക്കുന്നുവെന്നും വെള്ളത്തിന്റെ ഉപയോഗം 40ശതമാനം കുറവാണെന്നും കാണാം. നോര്‍ത്തേണ്‍ ഇന്ത്യ ടെക്സ്റ്റൈല്‍ റിസര്‍ച്ച് അസോസിയേഷന്റെ (NITRA) സണ്‍ ഹെംപ് ക്രോപ്പ് കവറുകളും സൗത്ത് ഇന്ത്യ ടെക്സ്റ്റൈല്‍ റിസര്‍ച്ച് അസോസിയേഷന്റെ (SITRA) ഔഷധലേപനമുള്ള വിത്ത് ബാഗുകളും ഉള്‍പ്പെടെ NTTM-ന് കീഴിലുള്ള 11 പദ്ധതികളിലൂടെ കര്‍ഷകരുടെ വരുമാനം 67-75 ശതമാനം വര്‍ധിക്കുന്നത് നാം കാണുന്നു. ഇതൊരു സുസ്ഥിര വികസനമാണ്.

നമ്മുടെ ടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈല്‍സ് യാത്രയില്‍ ദേശീയ സുരക്ഷയും പ്രധാനമാണ്. 449 ഡിഗ്രി വരെ താപനിലയെ പ്രതിരോധിക്കുന്ന, ചകഠഞഅ യുടെ ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത നൂതന സംരക്ഷണ വസ്ത്രത്തില്‍ നിന്ന് നമ്മുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രയോജനം ലഭിക്കുന്നു.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ വാഹന വില്‍പ്പന 40 ലക്ഷം യൂണിറ്റ് പിന്നിട്ടതോടെ രാജ്യത്തെ ഓട്ടോമോട്ടീവ് മേഖല അഭിവൃദ്ധി പ്രാപിക്കുന്നു. ഇത് എയര്‍ബാഗിന്റെ ആവശ്യകത വര്‍ധിപ്പിച്ചു. ഓട്ടോലിവ്, ഇസഡ്എഫ്, ജോയ്‌സണ്‍ തുടങ്ങിയ ആഗോള പ്രമുഖരെ പ്രാദേശികമായി പ്രവര്‍ത്തനം വിപുലീകരിക്കാന്‍ പ്രേരിപ്പിച്ചു. ഓട്ടോകോപ്പിന്റെയും മാരുതി സുസുക്കിയുടെയും പിന്തുണയില്‍ 9.2 ശതമാനം വളര്‍ച്ചാ നിരക്കോടെ, സീറ്റ് ബെല്‍റ്റ് നിര്‍മിക്കുന്ന തുണിത്തരത്തിന്റെ അതിവേഗം വളരുന്ന വിപണി എന്ന നിലയില്‍, ഭാരതം സുരക്ഷയിലും നൂതനത്വത്തിലും മുന്നേറുകയാണ്. പാക്കേജിങ്ങില്‍ ഗ്ലാസ്, മെറ്റല്‍, കാര്‍ഡ്ബോര്‍ഡ് കണ്ടെയ്നറുകള്‍ പോലെയുള്ള പരമ്പരാഗത സാമഗ്രികള്‍ക്കു പകരം ഫ്‌ളെക്സിബിള്‍ ഇന്റര്‍മീഡിയറ്റ് ബള്‍ക്ക് കണ്ടെയ്നറുകള്‍ വരുന്നു. ഇത് ഈടും വൈവിധ്യവും പുനരുപയോഗവും വാഗ്ദാനം ചെയ്യുന്നു. ഭാരം കുറഞ്ഞതും കൂടുതല്‍ പരിസ്ഥിതി സൗഹൃദവുമായ എകആഇ ബാഗുകള്‍ ഗതാഗതച്ചെലവു കുറയ്‌ക്കുകയും സുസ്ഥിരമായ പ്രവര്‍ത്തനങ്ങളെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു.

കൂടാതെ, തുണിത്തര ഉല്‍പ്പാദനം മികച്ചതും സുതാര്യവുമാക്കുന്നതിന് നിര്‍മിതബുദ്ധി, ബ്ലോക്ക്ചെയിന്‍ എന്നിവ അത്യാവശ്യമാണ്. പ്രക്രിയകള്‍ യാന്ത്രികമാക്കുന്നതിലൂടെയും പിശകുകള്‍ കുറയ്‌ക്കുന്നതിലൂടെയും തത്സമയ നിരീക്ഷണം പ്രവര്‍ത്തനക്ഷമമാക്കുന്നതിലൂടെയും നിര്‍മിതബുദ്ധി കാര്യക്ഷമത മെച്ചപ്പെടുത്തുന്നു. ഇത് ഉല്‍പ്പന്ന ഗുണനിലവാരം വര്‍ധിപ്പിക്കുന്നു. വിതരണ ശൃംഖലയിലെ ഓരോ ഘട്ടവും സുരക്ഷിതമായി രേഖപ്പെടുത്തുന്നതിലൂടെ ബ്ലോക്ക്ചെയിന്‍ ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്നു. ഉപഭോക്താക്കളെയും ഉല്‍പ്പാദകരെയും സാമഗ്രികളുടെ ഉത്ഭവം, ആധികാരികത, ഗുണനിലവാരം എന്നിവ പരിശോധിക്കാന്‍ അനുവദിക്കുന്നു. ഇതു വ്യവസായത്തില്‍ വിശ്വാസവും സുതാര്യതയും വളര്‍ത്തുന്നു.

അമേരിക്ക, ജപ്പാന്‍, ബ്രിട്ടന്‍, ജര്‍മനി, ഇസ്രായേല്‍ തുടങ്ങി ആഗോളതലത്തില്‍ മുന്‍നിരയിലുള്ള രാജ്യങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, അത്യാധുനിക ഗവേഷണ-വികസനത്തിലൂടെയും ഹൈടെക് പ്രതിവിധികളിലൂടെയും ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ് വികസിപ്പിക്കുന്നതിലാണ് കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആഗോള ടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈല്‍സ് വിപണി 2030ഓടെ 250 ശതകോടിയില്‍ നിന്ന് 300 ശതകോടി ഡോളറായി വളരുമെന്നതിനാല്‍, അതിവേഗം വികസിക്കുന്ന ഈ മേഖലയില്‍ 15 ശതമാനം വിപണി വിഹിതം സ്വന്തമാക്കാനാണ് ഭാരതം ലക്ഷ്യമിടുന്നത്.

നൂതനമായ നാരിഴകളും സുസ്ഥിരമായ പരിഹാരങ്ങളും വികസിപ്പിച്ച്, ഭാരതത്തിന്റെ ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സിനെ ഗുണനിലവാരത്തിന്റെയും നവീകരണത്തിന്റെയും സുസ്ഥിരതയുടെയും ആഗോള പ്രതീകമാക്കും. തുണിത്തര മേഖല 2030ഓടെ 100 ശതകോടി ഡോളറിന്റെ കയറ്റുമതിയിലൂടെ 350 ശതകോടി ഡോളര്‍ വിപണി വലിപ്പത്തിലെത്താന്‍ ഒരുങ്ങുകയാണ്. ഈ നിര്‍ണായക ഘട്ടത്തില്‍ രാജ്യത്തിന്റെ ടെക്നിക്കല്‍ ടെക്‌സ്‌റ്റൈല്‍ മേഖല ആഗോള നിലവാരം പുലര്‍ത്തുക മാത്രമല്ല, പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഈ മേഖല തൊഴില്‍, സംരംഭകത്വം, സാമ്പത്തിക വളര്‍ച്ച എന്നിവയില്‍ വിശാലമായ അവസരങ്ങള്‍ സൃഷ്ടിക്കുകയും, നാളേക്കുവേണ്ടി കരുത്തുറ്റതും ഊര്‍ജസ്വലവുമായ ഭാരതം നെയ്തെടുക്കുകയും ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്.

Tags: Giriraj SinghTextile industryIndia risingTechnical textiles weavingUnion Minister of Textiles
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നിതീഷ് കുമാർ പിന്മാറിയില്ലെങ്കിൽ പിതാവിന്റെ കള്ളത്തരങ്ങൾ നടക്കില്ലെന്ന് തേജസ്വിക്ക് അറിയാം,ലാലുവിന്റെ മകന്റെ പരിഹാസത്തിന്റെ മുനയൊടിച്ച് ഗിരിരാജ് സിംഗ്

Vicharam

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: കാലത്തിന്റെ ആവശ്യകത

India

കളിപ്പാട്ട വിപണിയില്‍ ഭാരതം മുന്നേറ്റത്തില്‍; 2024ലെ വില്‍പന 1.72 ബില്യണ്‍ ഡോളര്‍

രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അഖിലഭാരതീയ രാഷ്ട്രീയശൈക്ഷിക മഹാസംഘിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്താരാഷ്ട സെമിനാറില്‍ ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ മുഖ്യപ്രഭാഷണം നടത്തുന്നു. ഡോ. ലക്ഷ്മി വിജയന്‍, ഡോ. സുധാകര്‍ റെഡ്ഡി, പ്രൊഫ. പ്രസാദ് കൃഷ്ണ, പ്രൊഫ. ചന്ദ്രഭാസ് നാരായണ, പ്രൊഫ. സയദ് അല്‍നുല്‍ ഹസന്‍, പ്രൊഫ. റാണി സദാശിവന്‍ മൂര്‍ത്തി, ജി. ലക്ഷ്മണ്‍, പ്രൊഫ. ഡോ. പഞ്ചനാഥന്‍, പ്രൊഫ. രവീന്ദ്രനാഥ്, പ്രൊഫ. ഗീതാഭട്ട്, 
വൈദ്യ വിനോദ് കുമാര്‍ ടി.സി. തുടങ്ങിയവര്‍ സമീപം
Kerala

വിവര സാങ്കേതിക, എ ഐ രംഗങ്ങളില്‍ ഭാരതം കുതിക്കുന്നു: ഡോ. മോഹനന്‍ കുന്നുമ്മല്‍

India

ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഫ്ളൈ ഓവര്‍ നാഗ്പൂരില്‍ ഉദ്ഘാടനം ചെയ്തു; ഇന്ത്യയിലാദ്യമായി നാലു നിലയില്‍ ഒരു പാലം

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വനിതാസംഗമം ഉദ്ഘാടനം ചെയ്ത ഡിജിറ്റല്‍ സര്‍വകലാശാല വിസി പ്രൊഫ. സിസ തോമസിന് മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ഉപഹാരം നല്‍കുന്നു

ലഹരിക്കെതിരെ ഒരുമിച്ച് പോരാടാനുറച്ച് വനിതാകൂട്ടായ്മ

ഓപ്പറേഷന്‍ സിന്ദൂര്‍ സ്ത്രീകള്‍ക്ക് അഭിമാനം: ആര്‍. ശ്രീലേഖ

സംസ്‌കൃതം ഈ മണ്ണിന്റെ ഭാഷ: ഗവര്‍ണര്‍

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രതിനിധിസഭ ചാലക്കുടി വ്യാസ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ജസ്റ്റിസ്് എന്‍. നഗരേഷ് ഉദ്ഘാടനം ചെയ്യുന്നു

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രതിനിധി സഭയ്‌ക്ക് തുടക്കം

കുഞ്ഞുണ്ണി പുരസ്‌കാരം കഥാകാരന്‍ ജോര്‍ജ്ജ് ഓണക്കൂര്‍ സാഹിത്യകാരി ശ്രീകല ചിങ്ങോലിക്ക് നല്‍കുന്നു

വള്ളത്തോള്‍ കഴിഞ്ഞാല്‍ കേരളം കണ്ട ഭാഷാ സ്‌നേഹിയാണ് കുഞ്ഞുണ്ണി മാഷെന്ന് ജോര്‍ജ് ഓണക്കൂര്‍

ബിജപി വയനാട് ജില്ലാ കണ്‍വന്‍ഷനില്‍ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പാകിസ്ഥാനെതിരെ രാജ്യം ഒറ്റക്കെട്ട്: രാജീവ് ചന്ദ്രശേഖര്‍

കോഴിക്കോട് ചിന്മയാഞ്ജലി ഓഡിറ്റോറിയത്തില്‍ നടന്ന വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനത്തില്‍ പ്രൊഫ. കെ.വി. വാസുദേവന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പണ്ഡിതരത്‌ന പുരസ്‌കാരം സമര്‍പ്പിക്കുന്നു

പാകിസ്ഥാന്‍ കൃത്രിമ ഭൂപ്രദേശം: ഗവര്‍ണര്‍ ആര്‍ലേക്കര്‍

പി. ശ്രീകുമാര്‍ ഗവര്‍ണറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി

മുഖ്യമന്ത്രിയുടെ വാഴ്‌ത്തുപാട്ടിന് പിന്നാലെ പിണറായി വിജയന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി: ലക്ഷങ്ങൾ ചിലവ്

ഇസ്‌ലമാബാദിലും ലാഹോറിലും അടക്കം പാകിസ്താന്‍ നഗരങ്ങളില്‍ സ്‌ഫോടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies