ന്യൂഡൽഹി: ഗുരുഗ്രാമിലെ ഇരട്ട സ്ഫോടനങ്ങളിൽ ലോറൻസ് ബിഷ്ണോയ് സംഘത്തിന് പങ്കുണ്ടെന്ന് പോലീസ്. ബോംബേറിൽ പ്രദേശത്ത് സ്ഥാപിച്ചിരുന്ന സൈൻബോർഡും പാർക്ക് ചെയ്‌ത സ്‌കൂട്ടറും കത്തിയ ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു.
സംഭവത്തില്‍ ഉത്തർപ്രദേശ് മീററ്റ് സ്വദേശികളായ സച്ചിൻ, വിനയ് എന്നിവരെ പോലീസ് പിടികൂടി. ബോംബുകളും ആയുധങ്ങളുമായാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്‌തത്. ഗുണ്ടകള്‍ ക്ലബ് ഉടമയെ നിരന്തരം ഫോണിലൂടെ ഭീഷണിപ്പടുത്തിയിരുന്നതായും ലോറൻസ് ബിഷ്ണോയ് സംഘത്തിന് സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.
ബോംബ് സ്‌ക്വാഡും എൻഐഎ സംഘവും സ്ഥലത്തെത്തി പരിശോധന ശക്തമാക്കിയിട്ടുണ്ട്. ബോംബ് എറിഞ്ഞ യുവാക്കൾ മദ്യലഹരിയിലായിരുന്നുവെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി നയാബ് സിങ് സെയ്‌നി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: