ലക്നൗ : അമിതമായി മദ്യപിച്ച വരൻ മാലയിടുന്നതിന് മുമ്പ് വിവാഹമണ്ഡപത്തിൽ കുഴഞ്ഞുവീണു. ക്ഷുഭിതയായ വധു വിവാഹവേദിയിൽ നിന്ന് ഇറങ്ങിപോയി. ബിഹാറിലെ ബെഗുസാരായിയിലാണ് സംഭവം.
മഹാതോയുടെ മകളും, കാസിർ ഭുള്ളയുടെ മകനുമായുള്ള വിവാഹം സാൽപൂർ ഗ്രാമത്തിൽ വച്ച് നടത്താനായി ഒരുക്കങ്ങൾ പൂർത്തിയായിരുന്നു. എന്നാൽ, മണ്ഡപത്തിലെത്തിയ വരൻ അമിതമായി മദ്യപിച്ചിരുന്നു . പെൺകുട്ടിയുടെ കഴുത്തിൽ മാല ഇടുന്നതിനിടെ ലക്കു കെട്ട് വരൻ താഴെ വീഴുകയും ചെയ്തു . ഇത് കണ്ട് പ്രകോപിതയായ വധു വിവാഹത്തിന് വിസമ്മതിച്ച് മണ്ഡപത്തിൽ നിന്ന് ഇറങ്ങി പോയി.
സംഭവമറിഞ്ഞ് പോലീസും സ്ഥലത്തെത്തി . തുടർന്ന് വധുവിന്റെ വീട്ടുകാർ വിവാഹ സമ്മാനമായി നൽകിയ പണവും സാധനങ്ങളും വരന്റെ വീട്ടുകാർ തിരികെ നൽകുകയും ചെയ്തു. വരനെ പോലീസ് അറസ്റ്റ് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: