ശബരിമല: ശബരിമല ദര്‍ശനത്തിന് പോയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സാധാരണ ഭക്തര്‍ക്ക് അനുവദിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം തൊഴാന്‍ അനുവദിച്ചുവെന്ന വിമര്‍ശനം സമൂഹമാധ്യമങ്ങളില്‍ ഉയരുന്നു. വി.ഡി. സതീശന്‍ തൊഴാന്‍ നില്‍ക്കുമ്പോള്‍ പൊലീസ് പ്രത്യേക പരിഗണന നല്‍കിയെന്നാണ് പരാതി.
അതെന്താ സതീശന് മാത്രം ഇത്ര സമയം ശബരിമല നടയിൽ…ബഹു : ഹൈക്കോടതി ഉത്തരവ് സതീശന് ബാധകമല്ലേ ??? pic.twitter.com/JRCeR6QqyO
— Sreeja.C (@SreejaCNair2) December 9, 2024
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഏറെ നേരം തൊഴുതുനില്‍ക്കുന്ന വി.ഡി. സതീശനെ വീഡിയോയില്‍ കാണാം. അതേ സമയം പിന്നിലുള്ള മറ്റ് സാധാരണ ഭക്തരെ പൊലീസ് അതിവേഗം തള്ളി മാറ്റുന്നതും കാണാം.
സാധാരണഭക്തരുടെ ക്യൂവില്‍ ആണ് സതീശന്‍ കയറിവരുന്നതെങ്കിലും ഭഗവാന് മുന്നില്‍ സാധാരണ ഭക്തരെ അപേക്ഷിച്ച് ഏറെ നേരം നില്‍ക്കാന്‍ സതീശനെ അനുവദിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്ന പൊലീസും ഒരു കൈ സഹായിക്കുന്നത് കാണാം. അതേ സമയം സതീശന് പിന്നിലായി വരുന്ന സ്വാമിമാരെ മുഴുവന്‍ അതിവേഗം നീക്കാന്‍ പൊലീസ് ഉത്സാഹിക്കുന്നതും കാണാം. വിഐപി ദര്‍ശനമല്ലാത്ത ഒരു വിഐപി ദര്‍ശനം എന്നാണ് സമൂഹമാധ്യമം ഇതിനെ വിമര്‍ശിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്‍ ദിലീപിന് വിഐപി ദര്‍ശനം അനുവദിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഇതിനെതിരെ ഹൈക്കോടതി ചില നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. സാധാരണഭക്തരെ ക്യൂവില്‍ നിന്ന് ദര്‍ശനം നടത്താന്‍ മാത്രമാണ് അനുവദിക്കുന്നത്. എന്നാല്‍ ദിലീപിന് ദര‍്ശനത്തിന് പ്രത്യേക സൗകര്യം ഒരുക്കിയെന്നായിരുന്നു പരാതി. നടന്‍ ദിലീപിന് പുറമേ മറ്റ് രണ്ട് ഉന്നതര്‍ക്ക് കൂടി ദര്‍ശനത്തിന് വിഐപി പരിഗണന നല്‍കിയെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നതായി കേള്‍ക്കുന്നു. ആലപ്പുഴ ജില്ലാ ജഡ്‌ജി കെകെ രാധാകൃഷ്‌ണൻ, നോർക്കയുടെ ചുമതല വഹിക്കുന്ന കെപി അനിൽകുമാർ എന്നിവര്‍ക്കാണ് വിഐപി ദര്‍ശനം അനുവദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: