ന്യൂദല്‍ഹി: പ്രതിപക്ഷനേതാവിന് വലിയ ചുമതലകളുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍. എന്നാല്‍ അതേ പ്രതിപക്ഷനേതാവ് വിദേശത്ത് പോയി സ്വന്തം രാജ്യത്തെ കുറ്റം പറയരുതെന്നും പാര്‍ലമെന്റ് നിമയപുസ്തകത്തില് എഴുതിയിട്ടുണ്ടെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ.
“പ്രതിപക്ഷ നേതാവ് ഒരു ടീമിനെ നയിക്കുന്ന ആളാണ്. ഒരു നിഴല്‍ മന്ത്രിസഭ തന്നെ അദ്ദേഹം ഭരിയ്ക്കും. അദ്ദേഹത്തിന് അത്രയ്ക്കും ഉത്തരവാദിത്വമുണ്ട്.”- രാഹുല്‍ ഗാന്ധിയുടെ പ്രതിപക്ഷനേതാവ് എന്ന പദവിയെ പുകഴ്ത്തിക്കൊണ്ട് കെ.സി. വേണുഗോപാല്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചതാണ്.ഇത്.
ഇതിന് മറുപടി പറയാന്‍ എഴുന്നേറ്റ ബിജെപിഎംപി നിഷികാന്ത് ദുബെ.വേണുഗോപാലിന്റെ പ്രസ്താവനയ്ക്ക് ചുട്ട ഉത്തരം നല്കി. “പ്രതിപക്ഷനേതാവിന് വേറെയും ചില ഉത്തരവാദിത്വങ്ങളുണ്ടെന്ന് നിയമപുസ്തകത്തില്‍ പറയുന്നുണ്ട്. അതില്‍ പ്രധാനം വിദേശരാജ്യങ്ങളില്‍ പോയി നിന്ന് സ്വന്തം രാജ്യത്തെ വിമര്‍ശിക്കരുത് എന്നതാണ്.” – നിഷികാന്ത് ദുബെ പറഞ്ഞപ്പോള്‍ ഭരണപക്ഷ അംഗങ്ങള്‍ കയ്യടിച്ചു. അമേരിക്കയില്‍ സ്ഥിരമായി പോയി ഇന്ത്യയെ കുറ്റം പറയുന്നത് പതിവാക്കിയിരിക്കുന്ന രാഹുല്‍ ഗാന്ധിയ്ക്കുള്ള വിമര്‍ശനമായിരുന്നു നിഷികാന്ത് ദുബെ നടത്തിയത്. യുഎസില്‍ എത്തിയാല്‍ ഉടന്‍ മോദി സര്‍ക്കാരിനെയും ബിജെപിയെയും ഇന്ത്യയെയും വിമര്‍ശിക്കുക എന്നത് രാഹുല്‍ ഗാന്ധിയുടെ മുഖ്യഅജണ്ടയാണ്. ഇന്ത്യയ്ക്കെതിരെ യുഎസ് കേന്ദ്രമായി നടക്കുന്ന അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണ് രാഹുല്‍ ഗാന്ധിയുടെ ഈ വിമര്‍ശനങ്ങള്‍.
ഇന്ത്യയില്‍ സിഖുകാര്‍ക്ക് പ്രാര്‍ത്ഥനാലയങ്ങളില്‍ പോകാന്‍ പോലുമുള്ളസ്വാതന്ത്ര്യമില്ലെന്ന് ഈയിടെ യുഎസ് സന്ദര്‍ശനവേളയില്‍ രാഹുല്‍ ഗാന്ധി പ്രസംഗിച്ചിരുന്നു. സത്യത്തിന് നിരക്കാത്തതായിരുന്നു ഈ വിമര്‍ശനം. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്കെതിരെ ക്രൂരമായി പീഢനങ്ങള്‍ നടക്കുന്നുവെന്നാണ് മറ്റൊരു അവസരത്തില്‍ യുഎസില്‍ പ്രസംഗിച്ച രാഹുല്‍ ഗാന്ധി ഇന്ത്യയ്ക്കെതിരെ നടത്തിയ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: