ധാക്ക : ടീം ഇന്ത്യക്ക് മുന്നിൽ അള്ളാഹു അക്ബർ മുഴക്കാൻ ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്യാപ്റ്റൻ . അണ്ടർ19 ഏഷ്യാ കപ്പ് ഫൈനലിനിടെയാണ് മതപരമായ വെറി പടർത്താനുള്ള ക്യാപ്റ്റൻ അസീസുൽ ഹക്കിം തമീമിന്റെ ശ്രമം. ദുബായിൽ നടന്ന അണ്ടർ 19 ഏഷ്യാ കപ്പിന്റെ അവസാന മത്സരത്തിൽ ഇന്ത്യൻ ടീമിനെ പരാജയപ്പെടുത്തി ബംഗ്ലാദേശ് തുടർച്ചയായ രണ്ടാം തവണയും കിരീടം ചൂടിയിരുന്നു. ടീം ഇന്ത്യ 139 റൺസിന് പുറത്തായി.
അതിനിടെ ടീമിന്റെ വിജയം ഉറപ്പിച്ചതോടെ ടീമിനെ പ്രോത്സാഹിപ്പിക്കാൻ കളത്തിലിറങ്ങിയ ബംഗ്ലാദേശ് ആരാധകർ അള്ളാഹു അക്ബർ വിളി തുടങ്ങി. ഈ സമയം, ബംഗ്ലാദേശ് ക്യാപ്റ്റൻ അസിസുൽ ഹക്കീം തമീം ആരാധകരുടെ ആവേശം വർധിപ്പിക്കാൻ അള്ളാഹു അക്ബർ മുദ്രാവാക്യം ഉറക്കെ വിളിക്കാൻ ആരാധകരോട് ആവശ്യപ്പെട്ടു. അതിന്റെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: