തിരുവനന്തപുരം പൂരങ്ങളുടെ കാലമായി. എങ്ങിനെയും ആനയെ പൂരത്തിന് എത്തിച്ചാല്‍ ഇടനിലക്കാര്‍ക്ക് പതിനായിരങ്ങള്‍ മറയും. നല്ല തലപ്പൊക്കം, അഴകാര്‍ന്ന രണ്ട് കൊമ്പുകള്‍- ഇത്രയും മതി ലക്ഷ്ണമൊത്ത കൊമ്പനാകാന്‍.
Elephant artificial tusk
[📹 bhoomiyile_kazhchakal]pic.twitter.com/OtGgF3Cnmc
— Massimo (@Rainmaker1973) December 2, 2024
കഴിഞ്ഞ ദിവസം കൃത്രിമക്കൊമ്പ് പിടിപ്പിച്ച ഒരു മോഴ ആനയുടെ ഒരു വീഡിയോ വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പൂരക്കാലമാവുകയും കൊമ്പുവിളിയും കുഴല്‍വിളിയും ഉയരുന്നതോടെ ഇത്തരം മോഴകള്‍ ഉത്സവപ്പറമ്പുകളില്‍ കൊമ്പന്‍മാരായി വിലസുന്നത് പതിവാകും.
കൊമ്പന്മാരോടുള്ള കേരളക്കരയിലെ പൂരപ്രേമികളുടെ ആരാധന മുതലെടുത്ത് മോഴ ആനകള്‍ക്ക് പോലും കൃത്രിമക്കൊമ്പ് പിടിപ്പിച്ച് പൂരത്തിനിറക്കുക പതിവായിരിക്കുന്നു. എന്താണ് മോഴയാനകള്‍? ആനകളില്‍ പൊതുവേ രണ്ട് തരം ആനകളാണ് ഉള്ളത്- കൊമ്പനും പിടിയും. ഇവ രണ്ടുമല്ലാതെ മൂന്നാമതൊരു വിഭാഗം കൂടി ആനകള്‍ക്കിടയില്‍ ഉണ്ട്. ഇതാണ് മോഴ ആനകള്‍ അഥവാ മഖ്ന എലിഫെന്‍റ്. പൊതുവെ കൊമ്പ് ഇല്ലാത്ത ആണാനകളാണ് മോഴകള്‍. മോഴ ആനകളില്‍ 99 ശതമാനവും ആണാനകള്‍ ആണ്. പക്ഷെ കൊമ്പുണ്ടാകില്ലെന്ന് മാത്രം. മറ്റു കാരണങ്ങളാൽ കൊമ്പ് നഷ്ടമായ ആനയെ മോഴ എന്നു വിളിക്കാറില്ല..കൊമ്പില്ലെങ്കിലും മോഴ ആനകളുടെ വമ്പിന് കുറവൊന്നുമില്ല.
ഇന്ത്യയിലെ ഏറ്റവും കുപ്രസിദ്ധനായ മോഴ ആനയായിരുന്നു മുതുമല മൂര്‍ത്തി. ഗുരുവായൂര്‍ ദേവ്സത്തിലെ ബാലകൃഷ്ണന്‍ എന്ന ആന മോഴയാനയാണ്. കൊമ്പില്ലാത്തതുകൊണ്ട് തന്നെ മാറ്റിനിർത്തപ്പെട്ട ഗുരുവായൂര്‍ ദേവസ്വം ബാലകൃഷ്ണന് കൃത്രിമമായി വെക്കുന്ന 2 കൊമ്പുകളാണ് കഴിഞ്ഞ വിഷുവിന് വിഷുക്കൈനീട്ടമായി കിട്ടിയത്. നാൽപ്പതിനായിരം രൂപ വിലവരുന്ന കൃത്രിമകൊമ്പുകൾ ആനയ്‌ക്ക് കൈനീട്ടമായി നൽകിയത് കായംകുളം സ്വദേശിനിയും ഗുരുവായൂരപ്പന്റെ ഭക്തയുമായ സൂര്യയാണ് . കടൈക്കച്ചാല്‍ ഗണേശന്‍, പുതുപ്പള്ളി അര്‍ജുനന്‍, ഓലമ്പാടി ഭദ്രന്‍, വിഷ്ണുലോകം രാജസേനന്‍ എന്നിവരെല്ലാം മോഴകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: