ന്യൂദല്‍ഹി: ഭരണഘടനാ വിരുദ്ധമായ 91ലെ ആരാധനാലയ നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കക്ഷി ചേരാന്‍ സിപിഎം അപേക്ഷ നല്കി. 1947ല്‍ ഭാരതത്തിന് സ്വാതന്ത്യം ലഭിക്കുമ്പോഴുള്ള ആരാധനാലയങ്ങളുടെ തത്സ്ഥിതി തുടരണമെന്ന് നിര്‍ദേശിക്കുന്നതാണ് 91ലെ നിയമം.
ഇത് ഭരണഘടന അനുശാസിക്കുന്ന ആരാധനയ്ക്കുള്ള സ്വാതന്ത്ര്യത്തിന് വിഘാതമാണെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഈ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് കെ.വി. വിശ്വനാഥ് എന്നിവരാണ് അംഗങ്ങള്‍.
നിയമത്തിനെതിരായ നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും 91 ലെ നിയമം റദ്ദാക്കരുതെന്നും ഇത് മതേതരത്വത്തിന് ഭീഷണിയാണെന്നുമാണ് സിപിഎമ്മിന്റെ വാദം. മുഗള്‍ ഏകാധിപതികള്‍ കൈയേറുകയും തകര്‍ക്കുകയും ചെയ്ത ക്ഷേത്രങ്ങളില്‍ സര്‍വേ നടത്തി അവിടെ മുന്‍പ് ക്ഷേത്രം നിലനിന്നിരുന്നോയെന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകള്‍ ഹര്‍ജികള്‍ നല്‍കിയിട്ടുണ്ട്. ഹര്‍ജികള്‍ സ്വീകരിച്ച് സര്‍വേ നടന്നാല്‍ ഇവ ഹിന്ദുക്കളുടതോണെന്ന് തെളിയും. ഈ സാഹചര്യത്തിലാണ് 91ലെ നിയമം റദ്ദാക്കണമെന്ന ഹര്‍ജിക്കെതിരെ സിപിഎമ്മും മറ്റും നീക്കം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: