ന്യൂദല്‍ഹി: ഭാരതത്തിലെ 250ലേറെ ചരിത്ര സ്മാരകങ്ങള്‍ വഖഫ് ബോര്‍ഡ് സ്വന്തമാക്കിയതായി പുരാവസ്തു വകുപ്പ്.
ദല്‍ഹി ഫിറോസ് ഷാ കോട്ട്ലയിലെ ജുമാ മസ്ജിദ്, ആര്.കെ. പുരത്തെ ഛോട്ടി ഗുംതി മക്ബറ, ഹൗസ് ഖാസ് മസ്ജിദ്, ഈദ്ഗാ എന്നിവയടക്കം ഇത്രയേറെ സംരക്ഷിത ചരിത്ര സ്മാരകങ്ങള്‍ വഖഫ് ബോര്‍ഡ് സ്വന്തം പേരിലേക്ക് ഏകപക്ഷീയമായി രജിസ്റ്റര്‍ ചെയ്തു മാറ്റിക്കഴിഞ്ഞെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) പരിശോധനയില്‍ കണ്ടെത്തിയത്. ഇതിനെതിരേ വഖഫ് ഭേദഗതി ബില്‍ പരിഗണിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയെ സമീപിക്കാനൊരുങ്ങുകയാണ് എഎസ്ഐ.
1995ലെ വഖഫ് നിയമ പ്രകാരം ഏതു വസ്തുവും കെട്ടിടവും വഖഫ് സ്വത്തായി പ്രഖ്യാപിക്കാന്‍ ബോര്‍ഡിന് അധികാരമുണ്ട്. ഇതുപയോഗിച്ചാണ് സംരക്ഷിത സ്മാരകങ്ങള്‍ വഖഫ് സ്വത്തായി പ്രഖ്യാപിച്ച് ബോര്‍ഡ് വിജ്ഞാപനം പുറപ്പെടുവിച്ചത്. 1958ലെ പുരാവസ്തു സ്മാരക നിയമത്തെ വെല്ലുവിളിച്ചാണ് ബോര്‍ഡ് നടപടി.
എഎസ്ഐ റിപ്പോര്‍ട്ട് ജെപിസി വിശദമായി പരിഗണിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു നിരവധി പരാതികളാണ് ജെപിസിക്കു ലഭിച്ചത്.
250 സ്മാരകങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലാണ്. ബീദാര്‍ കോട്ട അടക്കം കര്‍ണാടകയിലെ അമ്പത്തേഴിലേറെ സ്മാരകങ്ങള്‍ ഇവയില്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: