ഗുകേഷ് 11ാം ഗെയിം ജയിച്ച് 6-5 എന്ന പോയിന്റ് നിലയില്‍ എത്തിച്ച പ്പോള്‍ 12ാം ഗെയിം ജയിച്ച് ചൈനീസ് താരം ഡിങ്ങ് ലിറന്. ഇതോടെ പോയിന്റ് നില 6-6. ഇതോടെ ലോകചെസ് കിരീടത്തിനുള്ള പോരാട്ടം തീപാറുകയാണ്.
12ാം ഗെയിമിലെ കരുനീക്കങ്ങള്‍ നോക്കാം
1. c4 e6
2. g3 d5
3. Bg2 Nf6
4. Nf3 d4
5. O-O Nc6
6. e3 Be7
7. d3 dxe3
8. Bxe3 e5
9. Nc3 O-O
10. Re1 h6
11. a3 a5
12. h3 Be6
13. Kh2 Rb8
14. Qc2 Re8
15. Nb5 Bf5
16. Rad1 Nd7
17. Qd2 Bg6
18. d4 e4
19. Ng1 Nb6
20. Qc3 Bf6
21. Qc2 a4
22. Ne2 Bg5
23. Nf4 Bxf4
24. Bxf4 Rc8
25. Qc3 Nb8
26. d5 Qd7
27. d6 c5
28. Nc7 Rf8
29. Bxe4 Nc6
30. Bg2 Rcd8
31. Nd5 Nxd5
32. cxd5 Nb8
33. Qxc5 Rc8
34. Qd4 Na6
35. Re7 Qb5
36. d7 Rc4
37. Qe3 Rc2
38. Bd6 f6
39. Rxg7+
Ding with the comeback! 😮 Gukesh resigned in a hopeless position before mate! 6-6 with only 2 more games to play in the World Championship! https://t.co/H6twdJmLHu #DingGukesh pic.twitter.com/8z1kQ1MJH2
— lichess.org (@lichess) December 9, 2024
39 നീക്കങ്ങളിലാണ് ചൈനീസ് താരവും നിലവിലെ ലോകചാമ്പ്യനുമായ ഡിങ്ങ് ലിറന് ഇന്ത്യയുടെ ഗുകേഷിനെ അടിയറവ് പറയിച്ചത്. ഇംഗ്ലീഷ് ഓപ്പണിംഗ് ശൈലിയാണ് ഡിങ്ങ് ലിറന് കളിച്ചത്. ആദ്യ നീക്കം സി4. ഇത് രണ്ടാം തവണയാണ് ഡിങ്ങ് ലിറന് തനിക്ക് ആത്മവിശ്വാസമുള്ള ഇംഗ്ലീഷ് ഓപ്പണിംഗ് ശൈലിയില്‍ കളിക്കുന്നത്. 17ാം നീക്കത്തിലും 22ാം നീക്കത്തിലും വരുത്തിയ രണ്ട് പിഴവുകളാണ് ഗുകേഷിനെ തറപറ്റിച്ചത്. കരുക്കള്‍ നീക്കാന്‍ കൂടുതല്‍ സമയമെടുത്ത ഗുകേഷ് പിന്നീട് സമയസമ്മര്ദ്ദത്തിലായതോടെ കൂടുതല്‍ അബദ്ധനീക്കങ്ങളിലേക്ക് വീണുപോയി. ഇത് ഡിങ്ങ് ലിറന് അനുഗ്രഹമായി.
എതിരാളിയുടെ മുഖത്തേക്കുള്ള തുളച്ചുകയറുന്ന ആ നോട്ടം…
ഡിങ്ങ് ലിറന് എന്ന ചൈനയുടെ 32കാരന് ഇപ്പോള്‍ വൈറലാകുന്നത് മറ്റൊന്നും കൊണ്ടല്ല, എതിരാളിയുടെ മുഖത്തേക്കുള്ള തുളഞ്ഞു കയറുന്ന ആ നോട്ടത്തിലൂടെയാണ്. എതിരാളിയെ തറപറ്റിക്കാനുള്ള ഒരു കരുനീക്കം നടത്തിയാലുടന്‍ ഡിങ്ങ് ലിറന് ഗുകേഷിന്റെ മുഖത്തേക്ക് തുളച്ചുകയറുന്ന നോട്ടം നോക്കും. ഗുകേഷ് ഇത് കാണുന്നേയുണ്ടാവില്ല. പക്ഷെ ഈ കൊമ്പുകോര്‍ത്തുള്ള നോട്ടത്തിലൂടെ എതിരാളിയുടെ ശരീരഭാഷയും മാനസികാവസ്ഥയും കൃത്യമായി ഡിങ്ങ് ലിറന് മനസ്സിലാക്കുന്നതായി പറയുന്നു. ഇത് ഡിങ്ങ് ലിറന് ഏറെ ഗുണം ചെയ്യുന്നതായും പറയുന്നു.
തുല്യശക്തികള്‍ തമ്മിലുള്ള പോരാണിത് എന്ന് ഡിങ്ങ് ലിറന് തെളിയിച്ചിരിക്കുന്നു. വെള്ളക്കരുക്കള്‍ ഉപയോഗിച്ച് കളിച്ച ഡിങ്ങ് ലിറന്റെ വിജയദാഹം യാഥാര്‍ത്ഥ്യമായി. ആകെയുള്ള 14 ഗെയിമുകളില്‍ 12 എണ്ണം പിന്നിട്ടപ്പോള്‍ പോയിന്റ് നില 6-6 ആണ്. വിജയിക്കാന്‍ വേണ്ടത് ഏഴര പോയിന്റാണ്. അടുത്ത രണ്ട് ഗെയിമുകളില്‍ നിന്നും ഒന്നരപോയിന്റ് നേടുന്ന ആള്‍ക്കേ വിജയിക്കാന്‍ സാധിക്കൂ. അതിന് ഇനി അവസാന രണ്ട് ഗെയിമുകളില്‍ ഒരു ഗെയിം ജയിക്കുകയും അടുത്ത ഗെയിം സമനില പിടിക്കുകയും ചെയ്യണം. അയാള്‍ക്ക് ഏഴര പോയിന്റോടെ കിരീടവും 25 ലക്ഷം ഡോളറും കൊണ്ടു പോകാം. പക്ഷെ ഇന്നത്തെ സാഹചര്യത്തില്‍ അത്തരമൊരു സാധ്യത എളുപ്പമല്ല, കാരണം ഗുകേഷും ഡിങ്ങ് ലിറനും കളിക്കളത്തില്‍ തുല്യശക്തികളാണിപ്പോള്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: