കോട്ടയം: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പി പി ദിവ്യയെ മാധ്യമങ്ങള്‍ക്ക് കൊത്തിപ്പറിക്കാന്‍ സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വം ഇട്ടുകൊടുത്തുവെന്ന വിമര്‍ശനവുമായി അടൂര്‍ ഏരിയ സമ്മേളനം. സമരങ്ങളുടെ തീച്ചൂളയില്‍ ഉയര്‍ന്നുവന്ന നേതാവാണ് ദിവ്യയെന്നും അവരെ പരസ്യമായി വിമര്‍ശിച്ചതും തള്ളിപ്പറഞ്ഞതും ശരിയായില്ലെന്നും ചില പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം നിലകൊണ്ടതാണ് അടൂര്‍ ഏരിയ കമ്മിറ്റിയിലെ ദിവ്യഭക്തര്ക്ക് പിടിക്കാതെ പോയത്. ദിവ്യയെ സംരക്ഷിക്കണമെന്ന കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നിലപാടിനൊപ്പം നില്‍ക്കുന്നതാണ് പാര്‍ട്ടി ലൈനെന്നാണ് ചില പ്രതിനിധികളുടേത്. പുതിയ തെളിവുകള്‍ പുറത്തുവരികയും ദിവ്യയുടെ നില കൂടുതല്‍ പരുങ്ങലിലാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ പാര്‍ട്ടി സംരക്ഷിക്കേണ്ടതിനു പകരം ഒറ്റപ്പെടുത്തുന്നത് അണികളില്‍ പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്ന ആശങ്ക പ്രതിനിധികള്‍ പങ്കുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: